ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ 1500 അടി താഴ്ചയിലേക്ക് ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ അഞ്ച് മരണം. നേരത്തെ അപകടസ്ഥലത്ത് വെച്ച് തന്നെ നാല് പേര്‍ മരണപ്പെട്ടിരുന്നു.
ഇപ്പോള്‍ അപകടത്തെ തുടര്‍ന്ന് സാരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചതായി അധികൃതര്‍ അറിയിച്ചു.
നൈനിറ്റാളിലെ ഭീംതാല്‍ സാല്‍ഡി മേഖലയിലാണ് അപകടം നടന്നത്. ബസിലുണ്ടായിരുന്ന 24 പേര്‍ക്ക് സാരമായി പരിക്ക് സംഭവിച്ചിരുന്നു. പരിക്കേറ്റവര്‍ ഭീംതാലിലെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ ചികിത്സയില്‍ തുടരുകയാണ്. ബുധനാഴ്ചയാണ് അപകടം നടന്നത്.
അല്‍മോറയില്‍ നിന്ന് ഹല്‍ദ്വാനിയിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തില്‍പെട്ടത്. അപകടസമയം ബസില്‍ 27 പേരുണ്ടായിരുന്നു. ഡ്രൈവര്‍ക്ക് ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതോടെ വാഹനം 1500 അടി താഴ്ചയുള്ള കുഴിയിലേക്ക് വീഴുകയായിരുന്നു.
നാട്ടുകാരുടെ സഹായത്തോടെയാണ് സ്ഥലത്തെ രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാക്കിയതെന്ന് ഭാവലി സര്‍ക്കിള്‍ ഓഫീസര്‍ സുമിത് പാണ്ഡെ പറഞ്ഞു.
15 ആംബുലന്‍സുകള്‍ സ്ഥലത്തുണ്ടായിരുന്നെന്നും അദ്ദേഹം അറിയിച്ചു. എസ്.ഡി.ആര്‍.എഫ്, ഫയര്‍ഫോഴ്സ് സംഘങ്ങളുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടന്നത്.
डॉ. सुशीला तिवारी चिकित्सालय, हल्द्वानी में भीमताल बस दुर्घटना के घायलों का वरिष्ठ चिकित्सकों की देख-रेख में उपचार चल रहा है। हमारी सरकार प्रत्येक परिस्थिति में राज्यवासियों के साथ मजबूती से खड़ी है।
38वें राष्ट्रीय खेलों को प्रदेश में उत्सव की भांति मनाया जा रहा है। कल इसी क्रम… pic.twitter.com/pxeLOP2nAL
— Pushkar Singh Dhami (@pushkardhami) December 27, 2024
പരിക്കേറ്റവര്‍ തിവാരി ആശുപത്രിയില്‍ ചികിത്സയിലാണെന്നും എല്ലാ വിധത്തിലുള്ള സഹായങ്ങളും സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്നും മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി എക്സിലൂടെ അറിയിച്ചു.
അപകടം നടന്ന ദിവസം മരണപ്പെട്ടവരുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്ന് ധാമി അറിയിച്ചിരുന്നു.
Content Highlight: Bus overturned 1500 feet down accident in Uttarakhand; Five deaths