[]കൊച്ചി: ഈ മാസം 18 മുതല്‍ സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ പണിമുടക്കുന്നു. ബസുടമകളുടെ സംയുക്ത സമരസമിതിയാണ് അനിശ്ചിതകാലത്തേക്ക് സമരത്തിന് ആഹ്വാനം ചെയ്തിട്ടുള്ളത്.
നിരക്ക് വര്‍ധന ഉള്‍പ്പടെയുള്ള ആവശ്യങ്ങള്‍ ഉയര്‍ത്തിയാണ് പണിമുടക്ക്. നിലവില്‍ മിനിമം ചാര്‍ജ്ജ് ആറ് രൂപയാണ്. ഇത് ഉയര്‍ത്തണമെന്നാണ് ബസ് ഉടമകളുടെ ആവശ്യം.
കുറഞ്ഞത് എട്ട് രൂപയെങ്കിലുമായി ഉയര്‍ത്തണമെന്നാണ് ആവശ്യം. കൊച്ചിയില്‍ നടന്ന സ്വകാര്യ ബസ് സംയുക്ത കോ ഒര്‍ഡിനേഷന്‍ കമ്മിറ്റിയുടെ യോഗത്തിലണ് പണിമുടക്കാന്‍ തീരുമാനമായത്.