ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.
തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധിപ്പിക്കാന്‍ ശുപാര്‍ശ. കൊവിഡ് പശ്ചാത്തലത്തില്‍ ഗതാഗത മേഖല നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയെ മുന്‍ നിര്‍ത്തിയാണ് നീക്കം. ഇത് സംബന്ധിച്ച ഇടക്കാല ശുപാര്‍ശ ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്‍ സര്‍ക്കാരിന് നല്‍കി.
ഓര്‍ഡിനറി സര്‍വീസുകള്‍ക്ക് 30 ശതമാനവും അതിന് മുകളിലുള്ളവയ്ക്ക് 50 ശതമാനവും ചാര്‍ജ് വര്‍ധിപ്പിക്കണമെന്നാണ് ശുപാര്‍ശ. മിനിമം ചാര്‍ജ് എട്ട് രൂപയാക്കി നിലനില്‍ത്തിക്കൊണ്ട് സഞ്ചരിക്കാവുന്ന ദൂരപരിധി കുറയ്ക്കാനുള്ള ശുപാര്‍ശയുമുണ്ട്.
നിലവില്‍ മിനിമം ചാര്‍ജില്‍ സഞ്ചരിക്കാവുന്ന ദൂരം അഞ്ച് കിലോമീറ്ററാണ്. അത് രണ്ടര കിലോമീറ്ററായി കുറയ്ക്കാമെന്നാണ് ശുപാര്‍ശ.
വ്യാഴാഴ്ച രാത്രിയാണ് കമ്മീഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറിയത്. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ യോഗം വിളിച്ചിട്ടുണ്ട്. ഇതിന് ശേഷം മാത്രമാവും റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറുക.
അതേസമയം, ഇത് നിലവിലെ സാഹചര്യത്തില്‍ നേരിടുന്ന പ്രതിസന്ധിക്ക് പരിഹാരമെന്നോണമാണ് ശുപാര്‍ശയെന്നും അന്തിമ റിപ്പോര്‍ട്ടിലേക്ക് കമ്മീഷന്‍ എത്തിയിട്ടില്ലെന്നുമാണ് റിപ്പോര്‍ട്ട്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.