| Friday, 23rd July 2021, 1:32 pm

സിദ്ദു സ്ഥാനമേല്‍ക്കുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ വന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ടു; മൂന്ന് മരണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

അമൃത്സര്‍: പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷനായി നവ്‌ജ്യോത് സിംഗ് സിദ്ദു സ്ഥാനമേല്‍ക്കുന്ന ചടങ്ങില്‍ പങ്കെടുക്കുന്നതിനായി ചണ്ഡീഗഢിലേക്ക് വരികയായിരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ടു. അപകടത്തില്‍ മൂന്ന് പേര്‍ മരിച്ചതായാണ് വിവരം.

സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ടും ബസും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സഞ്ചരിച്ച മിനി ബസും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ മിനി ബസിന്റെ മുന്‍വശം പൂര്‍ണ്ണമായി തകര്‍ന്നു.

എത്രപേരാണ് ബസിലുണ്ടായിരുന്നതെന്ന് വ്യക്തമല്ല. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

അപകടത്തില്‍പ്പെട്ടവര്‍ക്ക് എല്ലാ ചികിത്സയും ഉറപ്പ് വരുത്തണമെന്ന് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് ആവശ്യപ്പെട്ടു.

സിദ്ദുവും നാല് വര്‍ക്കിംഗ് പ്രസിഡന്റുമാരുമാണ് വെള്ളിയാഴ്ച സ്ഥാനമേല്‍ക്കുന്നത്. അഭിപ്രായ ഭിന്നതകള്‍ക്കിടെ അമരീന്ദര്‍ സിംഗും ചടങ്ങില്‍ പങ്കെടുക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

ഞായറാഴ്ചയാണ് കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി സിദ്ദുവിനെ സംസ്ഥാന അധ്യക്ഷനായി തെരഞ്ഞെടുത്തത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Bus carrying Congress workers for Navjot Sidhu’s elevation ceremony meets with accident

We use cookies to give you the best possible experience. Learn more