| Saturday, 28th July 2018, 6:10 pm

മഹാരാഷ്ട്രയില്‍ ബസ് 500 അടി താഴ്ചയിലേക്ക് മറിഞ്ഞു; 33 മരണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: മഹാരാഷ്ട്രയില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 33 മരണം. ദാപോലി അഗ്രികള്‍ച്ചര്‍ യൂണിവേഴ്‌സിറ്റിയിലെ ജീവനക്കാരുടെ ബസാണ് അപകടത്തില്‍പ്പെട്ടത്. 34 പേരായിരുന്നു ബസിലുണ്ടായിരുന്നത്.

സര്‍വകലാശാലയില്‍ നിന്ന് വിനോദയാത്ര പുറപ്പെട്ട സംഘത്തിന്റെ ബസാണ് അപകടത്തില്‍പെട്ടത്. സതാരാ ജില്ലയിലെ മഹാബലേശ്വറിലേക്കായിരുന്നു യാത്ര.

500 അടി താഴ്ചയിലേക്കാണ് ബസ് മറിഞ്ഞത്. ദേശീയ ദുരന്ത നിവാരണ സേനയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

ALSO READ: അമിത് ഷായെ കരിങ്കൊടി കാണിച്ച പെണ്‍കുട്ടികളെ ക്രൂരമായി മര്‍ദ്ദിച്ച് യു.പി പൊലീസ്, വീഡിയോ

അപകടം നടന്നയുടനെ ബസില്‍ നിന്ന് പുറത്ത് ചാടിയ പ്രകാശ് രാജാറാം എന്ന യാത്രക്കാരനാണ് രക്ഷപ്പെട്ടത്.

ചുരത്തില്‍ നിന്ന് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമെന്ന് പൊലീസ് അറിയിച്ചു. അപകടത്തില്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും അനുശോചനം രേഖപ്പെടുത്തി.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more