തിരുവനന്തപുരം: കണ്ണൂർ മലയമ്പാടിയിൽ നാടകസംഘം സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് രണ്ട് പേർ മരിച്ചു. 14 പേർക്ക് പരിക്ക്. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. മരിച്ചത് കായംകുളം സ്വദേശി അഞ്ജലിയും (32 ) കരുനാഗപ്പള്ളി സ്വാദേശി ജെസി മോഹനുമാണ്.
കായംകുളം ദേവ കമ്മ്യൂണിക്കേഷന്റെ വാഹനം അപകടത്തിൽ പെട്ടത് ഇന്ന് പുലർച്ചെയാണ്. അപകടത്തിന് കാരണം ഗൂഗിൾ മാപ്പ് ഉപയോഗിച്ചുള്ള യാത്രയെന്ന് നിഗമനം. ബസ് കടന്ന് പോകാത്ത വഴിയിലൂടെ യാത്ര ചെയ്യാൻ ശ്രമിച്ചെന്ന് നാട്ടുകാർ പറയുന്നു.
വെള്ളിയാഴ്ച പുലര്‍ച്ചയോടെയാണ് അപകടമുണ്ടായത്. കേളകം മലയാമ്പാടി റോഡിലെ എസ് വളവില്‍ വെച്ച് നാടകസംഘം സഞ്ചരിച്ചിരുന്ന ബസ് മറിയുകയായിരുന്നു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് സൂചനകള്‍.
വയനാട്ടിലെ ബത്തേരിയിലേക്ക് പോകുകയായിരുന്നു സംഘം. നെടുംപൊയില്‍ വാടി റോഡില്‍ പേര്യ ചുരത്തില്‍ എത്തിയപ്പോള്‍ വഴി ബ്ലോക്കാണെന്ന് അറിഞ്ഞ് കൊട്ടിയൂര്‍ ബോയ്‌സ് ടൗണ്‍ റോഡിലേക്ക് പോകുന്നതിനാണ് എളുപ്പവഴിയിലൂടെ സംഘം കേളകത്തേക്ക് പോയത്.
ഒരു കിലോമീറ്ററോളമുള്ള കുത്തനെയുള്ള ഇറക്കം ഇറങ്ങി മലയാം പടിയിലെത്തിയ ശേഷം ചെറിയ ഇറക്കത്തിലെ വളവില്‍ എത്തിയപ്പോള്‍ ആണ് അപകടം. വാഹനത്തിന്റെ മുന്‍ സീറ്റില്‍ ഇരുന്നവരാണ് മരിച്ചത് താഴെയുള്ള കുഴിയിലേക്ക് മുന്‍ഭാഗം കുത്തി വീണ വാഹനം ചെറിയൊരു മരത്തില്‍ തങ്ങിയാണ് നിന്നത്. വാഹനം മാറ്റാനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണ്.
Content Highlight: bus accident in kannur