ന്യൂദല്‍ഹി: ഫ്രാന്‍സിനെ പോലെ തന്നെ ഇന്ത്യയിലും ശിരോവസ്ത്രം ധരിക്കുന്നത് നിരോധിക്കണമെന്ന് സുപ്രീംകോടതി മൂന്‍ ചീഫ് ജസ്റ്റീസ് മാര്‍ക്കേണ്ഠയ കഠ്ജു. ശിരോവസ്ത്രം ധരിക്കുന്നത് വന്‍ തുക പിഴ ശിക്ഷ ലഭിക്കുന്ന ക്രിമിനല്‍ കുറ്റമാക്കണെന്നാണ് കഠ്ജുവിന്റെ ആവശ്യം.
ഇത്തരം വസ്ത്രം ധരിക്കുന്നത് കൊണ്ട് സ്ത്രീകള്‍ക്ക് ഒരു വിധത്തിലുള്ള സ്വാതന്ത്ര്യവും ലഭിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇത്തരത്തില്‍ ഉള്ള വസ്ത്രം ധരിക്കാന്‍ സ്ത്രീകള്‍ക്ക് സ്വാതന്ത്യം നല്‍കരുതെന്നും അമിത സ്വാതന്ത്യം അപകടമാണെന്നും കഠ്ജു ട്വീറ്റ് ചെയ്യുന്നുണ്ട്.
“ബുര്‍ക്ക ധരിക്കുന്നതില്‍ സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യം നല്‍കരുത്. അമിത സ്വാതന്ത്ര്യം നന്നല്ല. ഫ്യൂഡലിസത്തെ ഉരുക്കു മുഷ്ടികൊണ്ട് നേരിടണം” എന്നായിരുന്നു കഠ്ജുവിന്റെ ട്വീറ്റ്
കഠ്ജുവിന്റെ ട്വീറ്റിന് എതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.ഒരാളുടെ വസ്ത്രധാരണത്തില്‍ ഇടപെടാന്‍ ആരാണ് കഠ്ജുവിന് അധികാരം കൊടുത്തതെന്നും. എന്ത് ധരിക്കണമെന്ന് ഒരാളെ നിര്‍ബന്ധിക്കുന്നത് വ്യക്തി സ്വാതന്ത്യത്തിന് നേരെയുള്ള കടന്നു കയറ്റമാണെന്നും സോഷ്യല്‍മീഡിയ ചൂണ്ടികാട്ടുന്നു.
Burqa is a feudal practice&shud be banned, as was done in France,&wearing it shud be made a criminal offence with heavy fine. No freedom shud be given to women in this. Too much freedom is also bad. Feudalism must be crushed with an iron hand
— Markandey Katju (@mkatju) September 19, 2018