വാഗമൺ കോലാഹലമേട്ടിൽ തൂക്കുപാലം തകർന്നു; 15 പേർക്ക് പരിക്ക്
Kerala News
വാഗമൺ കോലാഹലമേട്ടിൽ തൂക്കുപാലം തകർന്നു; 15 പേർക്ക് പരിക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 23rd February 2019, 5:26 pm

വാഗമൺ: സാഹസിക വിനോദ സഞ്ചാര കേന്ദ്രമായ വാഗമണ്ണിൽ തൂക്കുപാലം പൊട്ടി വീണ് അപകടം. ബർമ്മ ബ്രിഡ്ജ് മാതൃകയിലുള്ള ഈ തൂക്കുപാലം തകർന്നു വീണ് ഒമ്പത് പേർക്ക് പരിക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. പരിക്കേറ്റ ഒമ്പതു പേരെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Also Read ട്രോള്‍ അലേര്‍ട്ട്!!! ഇതാണാ “സങ്കട” ചിത്രങ്ങള്‍; സൈനികരുടെ മരണശേഷമുള്ള മോദീഭാവങ്ങള്‍ പുറത്തുവിട്ട് ടെലിഗ്രാഫ്

ഉച്ചയ്ക്ക് ഒരു മണിക്ക് വാഗമണിലെ കോലാഹലമേടിന് അടുത്തുള്ള സൂയിസൈഡ് പോയിന്‍റിലെ തൂക്കുപാലമാണ് ആണ് പൊട്ടി വീണത്. പാലം പൊട്ടിവീഴുമ്പോൾ 30 പേരോളം പാലത്തിൽ ഉണ്ടായിരുന്നു. നിരവധി പേർ ഒരേ സമയം പാലത്തിൽ കയറിയതാണ് പാലം പൊട്ടി വീഴാൻ കാരണമായതെന്നാണ് പ്രാഥമിക വിവരം.

Also Read സര്‍വകലാശാലകളുടെ തലപ്പത്ത് സംഘപരിവാര്‍ മനോഭാവമുള്ളവര്‍; വി.സിമാര്‍ കുട്ടികളുടെ വികാരം മാനിക്കുന്നില്ലെന്ന് രാഹുല്‍ ഗാന്ധി

അങ്കമാലിയിലെ മഞ്ഞപ്ര ചുള്ളി സെന്‍റ് ജോർജ് പള്ളിയിൽ നിന്നുമെത്തിയ മതപഠന സ്കൂളിൽ നിന്നുള്ള സംഘമാണ് അപകടത്തിൽപ്പെട്ടത്. വൈദികനും കന്യാസ്ത്രീയും അടക്കമുള്ള സൺഡേ സ്കൂൾ അധ്യാപകർ സംഘത്തിലുണ്ടായിരുന്നു. ഇതിൽ പലരുടെയും കാലിലെയും കൈയ്യിലെയും എല്ലുകൾ പൊട്ടിയിട്ടുണ്ട്. കന്യാസ്ത്രീയുടെ നട്ടെല്ലിനാണ് പരിക്കേറ്റത്. പരിക്കേറ്റവരെ അങ്കമാലിയിലെ ആശുപത്രിയിലേക്ക് മാറ്റാനും തീരുമാനമായി.

Also Read മുസ്‌ലിം ലീഗ് സമ്മേളനത്തില്‍ ഗാനമേളയില്‍ സ്ത്രീകള്‍ പാട്ടുപാടിയതിനെതിരെ സമസ്ത: അനിസ്‌ലാമികമെന്ന് വിമര്‍ശനം

ഡി.റ്റി.പി.സി വാടകയ്ക്ക് അനുവദിച്ച കയർ കൊണ്ട് നിർമിച്ച തൂക്കുപാലം ഒരാഴ്ച മുമ്പാണ് ഉദ്ഘാടനം ചെയ്തത്. നാട്ടുകാരും പൊലീസും അഗ്നിരക്ഷാസേനയും ഒത്തുചേർന്നാണ് അപകടസമയത്ത് രക്ഷാപ്രവർത്തനം നടത്തുന്നത്. സ്വകാര്യ വ്യക്തിക്ക് വാടകയ്ക്ക് അനുവദിച്ച സ്ഥലത്തുണ്ടായ അപകടത്തിൽ അന്വേഷണം നടത്തുമെന്ന് ഡി.റ്റി.പി.സി പറഞ്ഞു.