| Sunday, 24th March 2019, 7:57 am

പാകിസ്ഥാൻ പതാക തെളിയിച്ച് ബുർജ്ജ് ഖലീഫ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ദു​ബാ​യ്: ലോ​ക​ത്തി​ലെ ഉ​യ​ര​മേ​റി​യ കെ​ട്ടി​ട​മാ​യ ബു​ർ​ജ് ഖ​ലീ​ഫ​യി​ൽ പാ​ക്കി​സ്ഥാ​ൻ ദേ​ശീ​യ പ​താ​ക തെ​ളി​യി​ച്ചു. പാ​കി​സ്ഥാ​ന്‍റെ 79ആം റെ​സ​ലൂ​ഷ​ൻ ദി​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ചാ​ണ് ശ​നി​യാ​ഴ്ച ബു​ർ​ജ് ഖ​ലീ​ഫ പതാക തെളിച്ചത്.

Also Read കുറച്ചുകൂടി പോയാല്‍ ശ്രീലങ്കയില്‍ ലാന്‍ഡ് ചെയ്യാം; രാഹുലിനെ പരിഹസിച്ച് കണ്ണന്താനം

യു.എ.ഇയിലെ കോൺസുലേറ്റിൽ നിന്നും ലഭിച്ച വിവരപ്രകാരം രാ​ത്രി​യി​ൽ ര​ണ്ടു ത​വ​ണ പാ​കി​സ്ഥാ​ൻ പ​താ​ക പ്ര​ദ​ർ​ശി​പ്പി​ച്ചിരുന്നു. ബുർജ്ജ് ഖലീഫയുടെ പ്രതിനിധി ഇക്കാര്യം പറഞ്ഞതായി ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. വൈകിട്ട് 7:45നും രാത്രി 9 മണിക്കുമാണ് പാകിസ്ഥാൻ പതാക പ്രദർശിപ്പിക്കുന്നത്.

Also Read കോര്‍പറേറ്റുകള്‍ നേരിട്ട് നിയന്ത്രിക്കുന്ന തെരഞ്ഞെടുപ്പ് എന്ന റെയില്‍പ്പാളത്തില്‍ തലവെക്കാന്‍ ഞങ്ങള്‍ ഉദ്ദേശിക്കുന്നില്ല: തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് സുരേഷ് കീഴാറ്റൂര്‍

നേരത്തെ മാർച്ച് 23ന് നടന്ന പാകിസ്ഥാന്റെ ദേശീയ ദിനാഘോഷത്തിൽ പങ്കെടുക്കുന്നതിൽ നിന്നും ഇന്ത്യ വിട്ടു നിന്നിരുന്നു. വിഘടനവാദപരമായ പ്രത്യയശാസ്ത്രത്തിൽ വിശ്വസിക്കുന്ന സംഘടനയായ ഹുറിയത്ത് കോൺഫെറൻസിനെ ആഘോഷത്തിന് ക്ഷണിച്ചതാണ് ഇന്ത്യയെ ചൊടിപ്പിച്ചത്. പാകിസ്ഥാൻ ഹൈ കമ്മീഷണറെ വിളിച്ചുവരുത്തിയാണ് ഇന്ത്യ ഇക്കാര്യം അറിയിച്ചത്.

We use cookies to give you the best possible experience. Learn more