ദുബായ്: ലോകത്തിലെ ഉയരമേറിയ കെട്ടിടമായ ബുർജ് ഖലീഫയിൽ പാക്കിസ്ഥാൻ ദേശീയ പതാക തെളിയിച്ചു. പാകിസ്ഥാന്റെ 79ആം റെസലൂഷൻ ദിനത്തോട് അനുബന്ധിച്ചാണ് ശനിയാഴ്ച ബുർജ് ഖലീഫ പതാക തെളിച്ചത്.
Also Read കുറച്ചുകൂടി പോയാല്‍ ശ്രീലങ്കയില്‍ ലാന്‍ഡ് ചെയ്യാം; രാഹുലിനെ പരിഹസിച്ച് കണ്ണന്താനം
യു.എ.ഇയിലെ കോൺസുലേറ്റിൽ നിന്നും ലഭിച്ച വിവരപ്രകാരം രാത്രിയിൽ രണ്ടു തവണ പാകിസ്ഥാൻ പതാക പ്രദർശിപ്പിച്ചിരുന്നു. ബുർജ്ജ് ഖലീഫയുടെ പ്രതിനിധി ഇക്കാര്യം പറഞ്ഞതായി ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. വൈകിട്ട് 7:45നും രാത്രി 9 മണിക്കുമാണ് പാകിസ്ഥാൻ പതാക പ്രദർശിപ്പിക്കുന്നത്.
നേരത്തെ മാർച്ച് 23ന് നടന്ന പാകിസ്ഥാന്റെ ദേശീയ ദിനാഘോഷത്തിൽ പങ്കെടുക്കുന്നതിൽ നിന്നും ഇന്ത്യ വിട്ടു നിന്നിരുന്നു. വിഘടനവാദപരമായ പ്രത്യയശാസ്ത്രത്തിൽ വിശ്വസിക്കുന്ന സംഘടനയായ ഹുറിയത്ത് കോൺഫെറൻസിനെ ആഘോഷത്തിന് ക്ഷണിച്ചതാണ് ഇന്ത്യയെ ചൊടിപ്പിച്ചത്. പാകിസ്ഥാൻ ഹൈ കമ്മീഷണറെ വിളിച്ചുവരുത്തിയാണ് ഇന്ത്യ ഇക്കാര്യം അറിയിച്ചത്.