കോട്ടയത്ത് കൊവിഡ് ബാധിച്ച് മരിച്ചയാളുടെ സംസ്‌ക്കാരം തടഞ്ഞു; ശ്മശാനത്തിലേക്കുള്ള റോഡില്‍ കൗണ്‍സിലറുടെ നേതൃത്വത്തില്‍ കുത്തിയിരുന്ന് പ്രതിഷേധം
COVID-19
കോട്ടയത്ത് കൊവിഡ് ബാധിച്ച് മരിച്ചയാളുടെ സംസ്‌ക്കാരം തടഞ്ഞു; ശ്മശാനത്തിലേക്കുള്ള റോഡില്‍ കൗണ്‍സിലറുടെ നേതൃത്വത്തില്‍ കുത്തിയിരുന്ന് പ്രതിഷേധം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 26th July 2020, 5:00 pm

കോട്ടയം: കൊവിഡ് ബാധിച്ച് മരിച്ച വ്യക്തിയുടെ സംസ്‌ക്കാരം തടഞ്ഞ് നാട്ടുകാര്‍. കോട്ടയത്ത് കൊവിഡ് ബാധിച്ച് മരിച്ച വ്യക്തിയുടെ മൃതദേഹം സംസ്‌ക്കരിക്കുന്നതിനെതിരെയാണ് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്ത് എത്തിയത്.

മുട്ടമ്പലം ശ്മശാനത്തിന്റെ നാട്ടുകാര്‍ കൊട്ടിയടക്കുകയും ചെയ്തു. ഇത് നഗര പ്രദേശമാണെന്നും അതിനാല്‍ സംസ്‌ക്കാരം നടത്താന്‍ കഴിയില്ലെന്നുമാണ് നാട്ടുകാര്‍ പറയുന്നത്.

കൊവിഡ് സ്ഥിരീകരിച്ച് മരണപ്പെട്ട യൗസേഫ് ജോര്‍ജിന്റെ സംസ്‌ക്കാരമാണ് നാട്ടുകാര്‍ തടഞ്ഞത്. നിലവില്‍ കൊവിഡ് പ്രോട്ടോകോള്‍ ലംഘിച്ച് നാട്ടുകാര്‍ റോഡില്‍ കുത്തിയിരിക്കുകയാണ്.

നാട്ടുകാരുടെ ആശങ്കയ്ക്ക് പരിഹാരം ഉണ്ടാക്കുമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ പറഞ്ഞു. മൃതദേഹം ദഹിപ്പിക്കാനാണു തീരുമാനമെന്നും മറ്റു തരത്തിലുള്ള ഒരു പ്രശ്‌നങ്ങളും ഉണ്ടാകില്ലെന്നും നഗരസഭ ആരോഗ്യ വിഭാഗം വ്യക്തമാക്കിയിട്ടുണ്ട്.

നാട്ടുകാര്‍ അടച്ച ശ്മശാനം പൊലീസെത്തി തുറന്നെങ്കിലും ഇപ്പോഴും പ്രദേശവാസികള്‍ റോഡില്‍ കുത്തിയിരിക്കുകയാണ്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക