ബര്‍ഗര്‍ കിംഗ് തങ്ങളുടെ സൂപ്പര്‍ ഐറ്റമായ വോപ്പര്‍ ബര്‍ഗറിന്റെ വില്‍പ്പന നിര്‍ത്തി വച്ചിരിക്കുകയാണ്. മാക് ഡൊണാള്‍ഡ്സ് തങ്ങളുടെ ബിഗ് മാക് ബര്‍ഗറില്‍ നിന്നും ലഭിക്കുന്ന തുകകൊണ്ട് ക്യാന്‍സര്‍ബാധിതരായ കുട്ടികളെ സഹായിക്കാന്‍ തീരുമാനിച്ചതോടെയാണ് ബര്‍ഗര്‍ കിംഗ് മാക് ഡൊണാള്‍ഡ്സിനു വേണ്ടി തങ്ങളുടെ സൂപ്പര്‍ ബര്‍ഗറിന്റെ വില്‍പ്പന നിര്‍ത്തിവച്ചിരിക്കുന്നത്.
ആഹാരപ്രേമികള്‍ക്ക് പ്രിയപ്പെട്ടതാണ് മാക് ഡൊണാള്‍ഡ്സിന്റെ ബിഗ് മാക് ബര്‍ഗര്‍. അതുകൊണ്ടാണ് വലിയ വിറ്റുവരവുള്ള മാക് ബര്‍ഗറില്‍ നിന്നുള്ള ലാഭം ക്യാന്‍സര്‍ ബാധിതരായ കുട്ടികള്‍ക്കു വേണ്ടി ചിലവഴിക്കാന്‍ മാക് ഡൊണാള്‍ഡ്സ് തീരുമാനിച്ചത്.
വോപ്പര്‍(ബര്‍ഗര്‍ )ഇല്ലാതെ ഒരു ദിവസം എന്ന തലക്കെട്ടാണ് ബര്‍ഗര്‍ കിംങ് പരസ്യത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എതിരാളിയുടെ ആശയത്തിനു കൂടെ നില്‍ക്കാന്‍ ഒരു ദിവസം ഞങ്ങള്‍ വോപ്പര്‍ വില്‍ക്കുന്നില്ലെന്നും പരസ്യത്തില്‍ പറയുന്നു.മാക് ഡൊണാഡ്സിന്റെ ചാരിറ്റിയാണ് ഒരു ദിവസം അതിഥികള്‍ക്കുമുന്നില്‍ ഞങ്ങള്‍ വിളമ്പുന്നതെന്നും പരസ്യത്തില്‍ പറയുന്നുണ്ട്.
ബര്‍ഗര്‍ കിംഗ് തങ്ങളുടെ സൂപ്പര്‍ ബര്‍ഗറിന്റെ വില്‍പ്പന നിര്‍ത്തിവച്ചത് പുതിയ മാര്‍ക്കറ്റിംഗ് തന്ത്രമായാണ് ചിലര്‍ വിലയിരുത്തുന്നത്. ചിലര്‍ ബര്‍ഗര്‍ കിംഗിന്റെ പ്രവര്‍ത്തിയെ പ്രകീര്‍ത്തിച്ചും ഫേസ്ബുക്കില്‍ കുറിപ്പുകളിട്ടു. മത്സരബുദ്ധിയുണ്ടെങ്കിലും പുതിയ തീരുമാനം മികച്ചതാണെന്ന് ബര്‍ഗര്‍ കിംഗിന്റെ ആരാധകരും പറയുന്നു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ