ന്യൂദല്‍ഹി: ദല്‍ഹി മുന്‍ ചീഫ് സെക്രട്ടറി അന്‍ഷു പ്രകാശിനെ കൈയേറ്റം ചെയ്തതുമായി ബന്ധപ്പെട്ട കേസില്‍ ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെയും ഉപമുഖ്യമന്ത്രി മനിഷ് സിസോദിയയെയും ഒമ്പത് ആം ആദ്മി എം.എല്‍.എമാരെയും ദല്‍ഹി കോടതി കുറ്റവിമുക്തരാക്കി.
ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്നും അരവിന്ദ് കെജ്‌രിവാള്‍ കുറ്റവാളിയല്ലെന്നും ദല്‍ഹി കോടതി വിലയിരുത്തി
ഇത് നീതിയുടെയും സത്യത്തിന്റെയും വിജയദിവസമാണെന്നാണ് മനോജ് സിസോദിയ പ്രതികരിച്ചത്. ഇത് മുഖ്യമന്ത്രിക്കെതിരെയുള്ള ഗൂഢാലോചനയാണെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി കെജ്‌രിവാളിനെ തീവ്രവാദിയെപോലെയാണ് കണ്ടിരുന്നത്. ഇന്ത്യയുടെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഒരു മുഖ്യമന്ത്രിയെ തീവ്രവാദിയെന്നപോലെ കണ്ടിട്ടുണ്ടാക്കുകയെന്നും മനോജ് സിസോദിയ ആരോപിച്ചു.
അരവിന്ദ് കെജ്‌രിവാളിനും മനോജ് സിസോദിയയ്ക്കും 9 എ.എ.പി എം.എല്‍.എ മാരെക്കെതിരെ ക്രിമിനല്‍ ഗൂഢാലോചനയും അമാനത്തുള്ള ഖാനിനും പ്രകാശ് ജാര്‍വലിനുമെതിരെ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ അക്രമിച്ചു എന്ന ആരോപണത്തിലുമാണ് കേസെടുത്തിരുന്നത്.
കെജ്‌രിവാളിന്റെ ഔദ്യോഗിക വസതിയില്‍വെച്ച് 2018 ഫെബ്രുവരി 19ന് എ.എ.പി എം.എല്‍.എമാര്‍ മര്‍ദ്ദിച്ചെന്നായിരുന്നു അന്‍ഷുപ്രകാശിന്റെ ആരോപണം. ഇത് പിന്നീട് സര്‍ക്കാരും ഉദ്യോഗസ്ഥരും തമ്മിലുള്ള പോരിന് വഴിവച്ചിരുന്നു.