മുംബൈ: ഓസ്‌ട്രേലിയയ്‌ക്കെതിരായ നാലാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് നിര്‍ണ്ണായക ബ്രേക്ക് ത്രൂ നല്‍കിയത് ഓള്‍ റൗണ്ടര്‍ ഹാര്‍ദ്ദിക് പാണ്ഡ്യയായിരുന്നു. ഓപ്പണര്‍ ആരോണ്‍ ഫിഞ്ചിനെ പുറത്താക്കി. വാര്‍ണറും ഫിഞ്ചും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 66 റണ്‍സ് കൂട്ടിച്ചേര്‍ത്തിരുന്നു.
ഫിഞ്ചിനെ പുറത്താക്കിയതിന്റ ക്രെഡിറ്റ് ബുംറയ്ക്കുമുണ്ട. കൈവിട്ടു പോയെന്നു കരുതിയ ക്യാച്ചായിരുന്നു ബുംറ പിടിയിലൊതുക്കിയത്.
ഓസീസ് ഇന്നിംഗ്‌സിന്റെ 12ാം ഓവറില്‍ ഗുഡ് ലെങ്തില്‍ പാണ്ഡ്യ എറിഞ്ഞ പന്ത് ഫിഞ്ച് പൊക്കിയടിക്കുകയായിരുന്നു. ആ സമയം അല്‍പ്പം അകലെയായിരുന്നു ബുംറ. തന്റെ ഇടതു ഭാഗത്തേക്ക് ഓടിയെത്തിയ ബുംറ പന്ത് പിടിയിലൊതുക്കുകയായിരുന്നു.
Also Read: സദാചാര കുരു പൊട്ടി; ജലീഷ ഉസ്മാന്റെ കവിത ഫെയ്‌സ്ബുക്ക് വാളില്‍ നിന്നും റിമൂവ് ചെയ്തു
എന്നാല്‍ ആദ്യ ശ്രമത്തില്‍ ബുംറയ്ക്ക് പന്ത് പിടിക്കാന്‍ സാധിച്ചില്ല. പന്ത് കൈയ്യില്‍ നിന്നും വഴുതി പോയി. പിന്നീട് കൈ കൊണ്ടും കാലു കൊണ്ടുമെല്ലാം തട്ടി തട്ടിയാണ് ബുംറ പന്തിനെ നിലം തൊടീക്കാതെ നോക്കിത്. ഇത്തിരി മെനക്കെട്ടിട്ടാണെങ്കിലും ഒടുവില്‍ ബുംറ ക്യാച്ച് പൂര്‍ത്തിയാക്കുകയായിരുന്നു.