| Thursday, 27th July 2023, 8:30 pm

അവന്‍ തിരിച്ചുവരുന്നു; ലോകകപ്പ് അവന്‍ നോക്കിക്കോളും; സൂപ്പര്‍താരം ഫിറ്റെന്ന് ജയ് ഷാ

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യന്‍ ക്രിക്കറ്റിലെ ബൗളിങ്ങിലെ കുന്തമുനയായിരുന്നു ജസ്പ്രിത് ബുംറ ടീമിലേക്ക് തിരിച്ചെത്തുന്നു. കുറേ നാളുകളായി പരിക്കിന്റെ പിടിയിലായിരുന്നു താരം. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് അദ്ദേഹം പരിക്കേറ്റ് പുറത്തായത്.

അണ്‍ ഓര്‍ത്തഡോക്‌സായിട്ടുള്ള ആക്ഷനും ടോ ബ്രേക്കിങ് യോര്‍ക്കറുംകൊണ്ട് ഏറെ ശ്രദ്ധപിടിച്ചുപറ്റിയ താരമായിരുന്നു ബുംറ. കരിയറിന്റെ തുടക്കം മുതല്‍ അദ്ദേഹത്തിന്റെ ആക്ഷനും പേസിനും ആരാധകര്‍ ഏറെയാണ്.

പരിക്കിന്റെ പിടിയിലായി ചികിത്സയിലായിരുന്നു താരം. പരിക്ക് കാരണം കഴിഞ്ഞ ഐ.പി.എല്ലുള്‍പ്പടെ ഒരുപാട് മത്സരങ്ങള്‍ അദ്ദേഹത്തിന് നഷ്ടമായിട്ടുണ്ട്. ഇപ്പോള്‍ നാഷണല്‍ ക്രിക്കറ്റ് അക്കാഡമയില്‍ ട്രെയിനിങ്ങിലാണ് ബുംറ. മാര്‍ച്ചിലായിരുന്നു അദ്ദേഹത്തിന്റെ സര്‍ജറി.

അയര്‍ലന്‍ഡിനെതിരയുള്ള പരമ്പരക്കുള്ള ഇന്ത്യന്‍ ടീമില്‍ ബുംറ ടീമില്‍ തിരിച്ചെത്തും. ബി.സി.സി.ഐ സെക്രട്ടറി ജയ് ഷായാണ് അദ്ദേഹം ഫുള്‍ ഫിറ്റാണെന്ന് അറിയിച്ചത്. എ.എന്‍.ഐ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

സെപ്റ്റംബറില്‍ നടക്കുന്ന ഏഷ്യാ കപ്പില്‍ ബുംറയെ ഉള്‍പ്പെടുത്താന്‍ സെലക്ടര്‍മാരും ടീം മാനേജ്മെന്റും നോക്കുകയായിരുന്നു, എന്നാല്‍ കഴിഞ്ഞ രണ്ടാഴ്ചകളിലെ അദ്ദേഹത്തിന്റെ ആരാഗ്യത്തിലെ പുരോഗതി കാരണം അയര്‍ലന്‍ഡിനെതിരെയുള്ള പരമ്പരയില്‍ തെരഞ്ഞെടുക്കുകയായിരുന്നു.

കഴിഞ്ഞ വര്‍ഷം നടന്ന ഏഷ്യാ കപ്പിലും, ട്വന്റി-20 ലോകകപ്പിലും അദ്ദേഹത്തിന് പങ്കെടുക്കാന്‍ സാധിച്ചില്ലായിരുന്നു. പിന്നീട് ഐ.പി.എല്ലില്‍ കളിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നുവെങ്കിലും അതില്‍ നിന്നും പിന്മാറുകയായിരുന്നു. പിന്നീട് അദ്ദേഹം സര്‍ജറിക്ക് വിധേയനാകുകയും എന്‍.സി.എയില്‍ ട്രെയിനിങ്ങിലുമായിരുന്നു.

ഏകദിന ലോകകപ്പിന് തയ്യാറെടുക്കുന്ന ഇന്ത്യന്‍ ടീമിന് ബുംറയുടെ തിരിച്ചുവരവ് നല്‍കുന്ന കോണ്‍ഫിഡെന്‍സ് ചെറുതൊന്നുമല്ല. കഴിഞ്ഞ വര്‍ഷത്തെ ഏഷ്യാ കപ്പിലും ട്വന്റി-20 ലോകകപ്പിലും, ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലും ഇന്ത്യന്‍ ടീമിന് അദ്ദേഹത്തിന്റെ നഷ്ടം നികത്താന്‍ സാധിച്ചില്ലായിരുന്നു.

Content Highlight: Jasprit Bumrah is Coming Back to Cricket

We use cookies to give you the best possible experience. Learn more