ഗുജറാത്തില്‍ നിര്‍മാണത്തിലിരുന്ന ബുള്ളറ്റ് ട്രെയിന്‍പാലം തകര്‍ന്നു; മൂന്ന് പേര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി
national news
ഗുജറാത്തില്‍ നിര്‍മാണത്തിലിരുന്ന ബുള്ളറ്റ് ട്രെയിന്‍പാലം തകര്‍ന്നു; മൂന്ന് പേര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 5th November 2024, 8:56 pm

അഹമ്മദാബാദ്: ഗുജറാത്തില്‍ നിര്‍മാണത്തിലിരിക്കുന്ന പാലം തകര്‍ന്നു. ഗുജറാത്തിലെ ആനന്ദിലാണ് നിര്‍മാണത്തിലിരിക്കുന്ന ബുള്ളറ്റ് ട്രെയിന്‍ പാലം തകര്‍ന്നത്. പാലം തകര്‍ന്നതിനെ തുടര്‍ന്ന് നിരവധി പേര്‍ അവശിഷ്ടങ്ങള്‍ക്കുള്ളില്‍ കുടുങ്ങി കിടക്കുന്നതായും റിപ്പോര്‍ട്ടുണ്ട്.

അപകടത്തില്‍ മൂന്ന് തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നതായും രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നതായുമാണ് റിപ്പോര്‍ട്ട്.

പാലം തകര്‍ന്ന വിവരം പുറത്ത് വന്നതിനെ തുടര്‍ന്ന് പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തുകയും രക്ഷാ പ്രവര്‍ത്തനം ആരംഭിച്ചതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

പാലത്തിന്റെ അവശേഷിക്കുന്ന ഭാഗങ്ങളില്‍ പലരും കുടുങ്ങിക്കിടക്കുന്നതായും ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയുടെ പാലം തകര്‍ന്നതായി നാഷണല്‍ ഹൈസ്പീഡ് റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

ക്രെയിനുകളും എസ്‌കവേറ്ററുകളും ഉപയോഗിച്ച് രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ടെന്നും അപകടത്തില്‍പ്പെട്ട ഒരാളെ രക്ഷപ്പെടുത്തിയതായും റിപ്പോര്‍ട്ടുണ്ട്.

‘ചൊവ്വാഴ്ച വൈകുന്നേരം മാഹി നദിയില്‍, ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയുടെ നിര്‍മാണ സ്ഥലത്ത് മൂന്ന് തൊഴിലാളികള്‍ കോണ്‍ക്രീറ്റ് ബ്ലോക്കുകളില്‍ കുടുങ്ങി. എസ്‌കവേറ്ററുകളും ക്രെയിനുകളും ഉപയോഗിച്ച് രക്ഷാപ്രവര്‍ത്തനം നടത്തുന്നു. ഒരു തൊഴിലാളിയെ രക്ഷപ്പെടുത്തി. രക്ഷപ്പെട്ട തൊഴിലാളിയെ ആശുപത്രിയിലെത്തിച്ചു,’നാഷണല്‍ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് പറഞ്ഞു.

Content Highlight: Bullet train bridge under construction in Gujarat collapses; Three people were trapped in the debris