റോയല്‍ എന്‍ഫീല്‍ഡിന്റെ രണ്ടാമത് നിര്‍മാണശാല തമിഴ്!നാട്ടിലെ ഒറഗഡത്ത് പ്രവര്‍ത്തനം തുടങ്ങി. ഇതോടെ ബുള്ളറ്റിന്റെ ഉത്പാദനം ഇരട്ടിയിലേറെയായി.
അമ്പതു ഏക്കറിലായി വ്യാപിച്ചുകിടക്കുന്ന പ്ലാന്റില്‍ ആദ്യ ഘട്ടത്തില്‍ പ്രതിവര്‍ഷം 1.50 ലക്ഷം ബുള്ളറ്റുകള്‍ നിര്‍മിക്കും. ഇതുവരെ 70,000 എണ്ണമായിരുന്നു വാര്‍ഷിക ഉത്പാദനം. []
ഉത്പാദനം കൂടിയെങ്കിലും തല്‍ക്കാലം ബുള്ളറ്റിന്റെ കാത്തിരിപ്പു സമയത്തില്‍ വലിയ മാറ്റമുണ്ടാകില്ലെന്ന് എയ്ഷര്‍ മോട്ടോഴ്‌സിന്റെ മാനേജിങ് ഡയറക്ടറും സിഇഒയുമായി സിദ്ധാര്‍ഥ ലാല്‍ പറഞ്ഞു.
നിലവില്‍ വെയ്റ്റിങ് പിരിയഡ് എട്ടു മാസമാണ്. ഇതു ആറു മാസമായി കുറഞ്ഞേക്കും. എന്തായാലും ബുള്ളറ്റുകളുടെ നിര്‍മാണത്തകരാറുകള്‍ കാര്യമായി കുറയുമെന്ന് ഉറപ്പിക്കാം.
ഡെസര്‍ട്ട് സ്‌റ്റോം , തണ്ടര്‍ ബേഡ് എന്നീ മോഡലുകളാണ് പുതിയ പ്ലാന്റില്‍ നിര്‍മിക്കുക. വര്‍ഷാവസാനത്തോടെ എല്ലാ മോഡലുകളും ഇവിടെ നിര്‍മിച്ചു തുടങ്ങും.
രണ്ടു പ്ലാന്റില്‍ നിന്നുമായി ഈ വര്‍ഷം 1.75 ലക്ഷം യൂണിറ്റ് ഉത്പാദനമാണ് കമ്പനി ലക്ഷ്യമിടുന്നത്. അടുത്തവര്‍ഷം ഇത് 2.50 ലക്ഷം എണ്ണമായി ഉയര്‍ത്തും. 2012 ല്‍ 1.13 ലക്ഷം ബുള്ളറ്റുകളാണ് കമ്പനി പുറത്തിറക്കിയത്. ഇതില്‍ 3500 എണ്ണം യുഎസില്‍ വില്‍പ്പന നടന്നു.
രാജ്യത്തെ ഏറ്റവും പഴക്കം ചെന്ന വാഹനനിര്‍മാണശാലകളിലൊന്നാണ് റോയല്‍ എന്‍ഫീല്‍ഡിന്റെ തിരിവട്ടിയൂര്‍ പ്ലാന്റ്. അറുപതു വര്‍ഷം പഴക്കമുള്ള ഈ പ്ലാന്റിന്റെ യഥാര്‍ഥ ഉത്പാദനശേഷിയേക്കാളേറെ ബുള്ളറ്റുകളാണ് ഇതുവരെ നിര്‍മിച്ചിരുന്നത്.
ഇനി പുതിയ പ്ലാന്റിലേക്കു വേണ്ട എന്‍ജിനുകള്‍ നിര്‍മിക്കുന്നതിനും മോഡലിന്റെ അവസാനവട്ട പണികള്‍ പൂര്‍ത്തിയാക്കുന്നതിനുമാണ് ആദ്യ പ്ലാന്റ് പ്രധാനമായും ഉപയോഗിക്കുക.
പുതിയ പ്ലാന്റിനായി 150 കോടി രൂപ റോയല്‍ എന്‍ഫീല്‍ഡ് ബ്രാന്‍ഡിന്റെ ഉടമകളായ എയ്ഷര്‍ ഗ്രൂപ്പ് ചെലവിട്ടു. വാര്‍ഷിക ഉത്പാദനം അഞ്ചു ലക്ഷത്തിലേറെ യൂണിറ്റ് വരെയാക്കാവുന്ന വിധമാണ് പ്ലാന്റ് ഒരുക്കിയിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് പ്ലാന്റിന്റെ നിര്‍മാണം ആരംഭിച്ചത്. ഈ വര്‍ഷം ജനുവരിയില്‍ പരീക്ഷമാടിസ്ഥാനത്തില്‍ ബുള്ളറ്റുകള്‍ നിര്‍മിച്ചുതുടങ്ങി.