| Sunday, 10th November 2019, 5:36 pm

നാശം വിതച്ച് ബുള്‍ബുള്‍: പശ്ചിമബംഗാളില്‍ ഏഴു മരണം; കാറ്റ് 120 കി.മീറ്റര്‍ വേഗതയില്‍ ബംഗ്ലാദേശിലേക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ കനത്ത നാശം വിതച്ച് ബുള്‍ബുള്‍ ചുഴലിക്കാറ്റ്. ശക്തമായ കാറ്റിനേയും മഴയേയും തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ പശ്ചിമബംഗാളില്‍ ഏഴു മരണം. കൊല്‍ക്കത്തയില്‍ ഒരാളും നോര്‍ത്ത് 24 പര്‍ഗാനയില്‍ അഞ്ചുപേരും മരിച്ചതായി വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ. റിപ്പോര്‍ട്ട് ചെയ്തു. ഈസ്റ്റ് മിഡ്നാപൂരിലും ഒരു മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ദേഹത്തേക്ക് മരച്ചില്ല ഒടിഞ്ഞുവീണാണ് കൊല്‍ക്കത്തയില്‍ ക്ലബ് ജീവനക്കാരന്‍ മരിച്ചത്. നോര്‍ത്ത് 24 പര്‍ഗാനയില്‍ വ്യത്യസ്ത സംഭവങ്ങളിലാണ് അഞ്ചുപേര്‍ മരിച്ചത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

അടുത്ത 12 മണിക്കൂറിനുള്ളില്‍ കാറ്റിന്റെ വേഗത കുറയും. പശ്ചമബംഗാളില്‍ 110-120 കി.മീറ്റര്‍ വേഗതയിലാണ് കാറ്റ് സഞ്ചരിച്ചത്. തീരദേശ മേഖലയില്‍ നിന്നും ദ്വീപുകളില്‍ നിന്നും ഒരു ലക്ഷം പേരെ ഒഴിപ്പിച്ചു. 200ഓളം പേര്‍ കൊല്‍ക്കത്ത പോര്‍ട്ട് ട്രസ്റ്റിലെ സാഗര്‍ പൈലറ്റ് പൊലീസ് സ്റ്റേഷനില്‍ അഭയം തേടി.

ഞായറാഴ്ച നിരവധി മരങ്ങള്‍ കടപുഴകി വീഴുകയും ഗതാഗതം തടസ്സപ്പെടുകയും ചെയ്തു. ദേശീയ ദുരന്ത പ്രതികരണ സേനയും പോലീസ്- അഗ്‌നിരക്ഷാസേനകളും ചേര്‍ന്ന് റോഡിലെ ഗതാഗത തടസ്സം നീക്കിക്കൊണ്ടിരിക്കുകയാണ്

ഒഡീഷയിലെയും പശ്ചിമ ബംഗാളിലെയും വിവിധ ഭാഗങ്ങളില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്ഥിതിഗതികള്‍ വിലയിരുത്തി. ബാഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുമായി അദ്ദേഹം സംസാരിക്കുകയും കേന്ദ്ര സര്‍ക്കാറിന്റെ സഹായങ്ങള്‍ വാഗ്ദാനം ചെയ്യുകയും ചെയ്തു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

വടക്ക്-കിഴക്കന്‍ ദിശയിലൂടെ സുന്ദര്‍ബെന്‍ ഡെല്‍റ്റക്ക് മുകളിലൂടെ ചുഴലിക്കാറ്റ് ബംഗ്ലാദേശിലേക്ക് നീങ്ങിയെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ചുഴലിക്കാറ്റ് മൂലം സുന്ദര്‍ബെന്‍ മേഖലയില്‍ മണ്ണിടിച്ചിലുണ്ടാകാനുള്ള സാധ്യതയുണ്ട്. 55,000 വളണ്ടിയര്‍മാരെ പ്രദേശത്ത് നിയോഗിച്ചിട്ടുണ്ട്. 120 കി.മീറ്റര്‍ വേഗതയിലാണ് കാറ്റ് ബംഗ്ലാദേശിലേക്ക് കടക്കുന്നത്.

We use cookies to give you the best possible experience. Learn more