national news
ബുലന്ദ്ഷഹര്‍ കൊലപാതകം: 38 പേര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു; അഞ്ചുപേര്‍ക്കെതിരെ കൊലക്കുറ്റം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Mar 03, 06:18 am
Sunday, 3rd March 2019, 11:48 am

ലക്നൗ: ഗോവധം ആരോപിച്ച് ഉത്തര്‍പേദേശിലെ ബുലന്ദ്ഷഹറിലുണ്ടായ
ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട പൊലീസ് ഉദ്യോഗസ്ഥന്‍ സുബോദ് സിങിന്റെ കൊലപാതകത്തില്‍ 38 പേരെ പ്രതിചേര്‍ത്തുകൊണ്ട് കുറ്റപത്രം സമര്‍പ്പിച്ചു.
പ്രത്യേക അന്വേഷണ സംഘമാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

അതില്‍ അഞ്ച് പേര്‍ക്കതിരെ കൊലപാതക കുറ്റമാണ് ചുമത്തിയിരിക്കുന്നത്. സുബോധ് കുമാര്‍ സിംഗിനെ അഞ്ച് പേര്‍ ചേര്‍ന്ന് വളയുകയും ഇതില്‍ ഒരാള്‍ അദ്ദേഹത്തെ വെടിവെക്കുകയുമായിരുന്നെന്ന് പൊലീസ് പറയുന്നു.

2018 ഡിസംബര്‍ മൂന്നിനായിരുന്നു ഗോവധം ആരോപിച്ച് ബുലന്ദ്ഷഹറില്‍ ആള്‍ക്കൂട്ട ആക്രമണം നടന്നത്. സംഘര്‍ഷത്തില്‍ സുബോധ് കുമാര്‍ സിംഗ് അടക്കം രണ്ട് പേര്‍ കൊല്ലപ്പെട്ടിരുന്നു.

ALSO READ: കശ്മീരില്‍ ഏറ്റുമുട്ടല്‍ തുടരുന്നു; സി.ആര്‍.പി.എഫ് സൈനികന്‍ കൊല്ലപ്പെട്ടു

ഗോവധം ആരോപിച്ച് ബജ്‌റംഗ്ദള്‍ നേതാവ് യോഗേഷാണ് പൊലീസില്‍ വ്യാജ പരാതി നല്‍കിയത്. പിന്നീട് പരാതിയില്‍ അന്വേഷണം നടത്താനെത്തിയ സുബോധ് കുമാറുമായി യോഗേഷ് വാക്ക് തര്‍ക്കത്തിലായി.

തുടര്‍ന്ന് ഉണ്ടായ അക്രമത്തില്‍ സുബോധ് കുമാറിന്റെ തന്നെ സര്‍വ്വീസ് റിവോള്‍വര്‍ ഉപയോഗിച്ച് മറ്റൊരു പ്രതിയായ പ്രശാന്ത് നട്ട് അദ്ദേഹത്തെ വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നു.