യു.പിയിലെ മുസ്‌ലീം പള്ളിക്ക് മുകളില്‍ കാവിക്കൊടിയുയര്‍ത്തി ബി.ജെ.പി പ്രവര്‍ത്തകര്‍
India
യു.പിയിലെ മുസ്‌ലീം പള്ളിക്ക് മുകളില്‍ കാവിക്കൊടിയുയര്‍ത്തി ബി.ജെ.പി പ്രവര്‍ത്തകര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 17th March 2017, 4:17 pm

ബുലന്ദ്ശ്വര്‍: ഉത്തര്‍പ്രദേശിലെ തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ബുലന്ദ്ശ്വറിലെ മുസ്‌ലീം പള്ളിക്ക് മുകളില്‍ ബി.ജെ.പി കൊടിയുയര്‍ത്താനുള്ള പ്രവര്‍ത്തകരുടെ ശ്രമം സംഘര്‍ഷത്തിന് വഴിവെച്ചു.

യു.പിയിലെ വലിയ വിജയത്തിന്റെ ആഷോഷങ്ങള്‍ അവസാനിക്കുന്നതിന് മുന്നോടിയായാണ് പള്ളിക്ക് മുകളില്‍ ബി.ജെ.പിയുടെ കൊടിയുയര്‍ത്താനായി ചില പ്രവര്‍ത്തകര്‍ എത്തിയത്. ഇത് തടയാന്‍ ചിലര്‍ എത്തുകയും തുടര്‍ന്ന് സ്ഥലത്ത് സംഘര്‍ഷം ഉടലെടുക്കുകയുമായിരുന്നു.

തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ രാത്രിയില്‍ നടത്തിയ വിജയാഘോഷത്തിനിടെയായിരുന്നു സംഭവം.


Dont Miss  ജനാധിപത്യം വില്‍പ്പന ചരക്കോ? ഉത്തര്‍പ്രദേശിലെ മൂന്നിലൊന്ന് വോട്ടര്‍മാര്‍ വോട്ട് ചെയ്തത് പണം വാങ്ങി; ഒരു വോട്ടിന് വില 750 


നെറ്റിയില്‍ കാവിക്കുറി തൊട്ട് വാദ്യാഘോഷങ്ങളുടെ അകമ്പടിയോടെ എത്തിയ ബി.ജെ.പി പ്രവര്‍ത്തകര്‍ പള്ളിക്ക് മുന്‍പില്‍ എത്തുകയും ചിലയാളുകള്‍ ഗെയിറ്റിന് മുന്‍പില്‍ നില്‍ക്കുകയും ബാക്കിയുള്ള പ്രവര്‍ത്തകര്‍ അകത്തേക്ക് കടന്ന് പള്ളിക്ക് മുകളില്‍ ബി.ജെ.പിയുടെ പതാക കെട്ടുകയുമായിരുന്നു.

എന്നാല്‍ അവിടെയുണ്ടായിരുന്ന ചിലര്‍ ഇത് എതിര്‍ത്തതോടെയാണ് സംഘര്‍ഷം ഉടലെടുത്തത്. ഉടന്‍ തന്നെ സംഭവസ്ഥലത്ത് എത്തിയ പൊലീസ് പ്രവര്‍ത്തകരെ പറഞ്ഞുവിടുകയായിരുന്നു. ഇപ്പോള്‍ തങ്ങള്‍ പോകുമെന്നും വൈകാതെ തന്നെ ഇവിടെ തിരിച്ചെത്തുമെന്നും ഇവര്‍ പറഞ്ഞതായി പരാതിയില്‍ പറയുന്നു. പരാതിയെ തുടര്‍ന്ന് പള്ളിക്ക് സമീപത്തായി പൊലീസിനെ നിയോഗിച്ചിട്ടുണ്ട്.


Dont Miss മോദിയുടെ റാലിയില്‍ പങ്കെടുക്കാന്‍ കൂലിയായി 400രൂപ നല്‍കാമെന്നു പറഞ്ഞ് 150 നല്‍കി പറ്റിച്ചെന്ന് യുവതി- വീഡിയോ കാണാം


പ്രദേശത്ത് ഇപ്പോള്‍ പൊലീസ് നിരീക്ഷണം തുടരുകയാണ്. ചച്ഛാരി ഗ്രാമത്തിലാണ് സംഭവം. 2000 ആളുകളാണ് ഈ ഗ്രാമത്തില്‍ താമസിക്കുന്നത്. പകുതിപ്പേര്‍ മുസ്‌ലീം വിഭാഗക്കാരും പകുതി ഹിന്ദുവിഭാഗത്തില്‍പ്പെട്ടവരുമാണ്. അതേസമയം സംഭവത്തിന് പിന്നില്‍ തങ്ങളല്ലെന്നാണ് ബി.ജെ.പിയുടെ വാദം.