2023ലെ അവസാന മത്സരത്തില്‍ ആഴ്‌സണലിന് തോല്‍വി. ഫുള്‍ ഹാം ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് പീരങ്കിപടയെ തകര്‍ത്തുവിട്ടത്.
മത്സരം തോറ്റെങ്കിലും ആഴ്‌സണലിനായി മികച്ച പ്രകടനമാണ്
ഇംഗ്ലണ്ട് താരം ബുക്കായൊ സാക്ക നടത്തിയത്. മത്സരത്തില്‍ ഗണ്ണേഴ്‌സിന്റെ ഏക ഗോള്‍ നേടിയത് സാക്കയായിരുന്നു. ഒരു മികച്ച പ്രകടനത്തിന് പിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടമാണ് ഇംഗ്ലീഷ് താരത്തെ തേടിയെത്തിയത്.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലണ്ടൻ ഡെര്‍ബിയില്‍ 23ാം വയസില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന രണ്ടാമത്തെ താരമെന്ന നേട്ടമാണ് സാക്ക സ്വന്തമാക്കിയത്. ലണ്ടന്‍ ഡെര്‍ബിയില്‍ പത്ത് ഗോളുകളാണ് ഇംഗ്ലീഷ് താരം നേടിയത്. 15 ഗോളുകള്‍ നേടിയ ഇംഗ്ലീഷ് നായകന്‍ ഹാരി കെയ്ന്‍ ആണ് ഒന്നാം സ്ഥാനത്തുള്ളത്.
10 – Bukayo Saka has scored 10 goals in Premier League London derbies, the second most of any player before turning 23:
15 – Harry Kane
10 – Bukayo Saka
9 – Jermain Defoe
8 – Bale, Dele, Hartson, MartinelliTerritorial. pic.twitter.com/uRwv0YWB2y
— OptaJoe (@OptaJoe) December 31, 2023
THE PERFECT START!
Martinelli’s shot is parried into the path of Saka who bundles the ball home 🤩
⚪️ 0-1 🟢 (5) pic.twitter.com/uS4TPlTJAr
— Arsenal (@Arsenal) December 31, 2023
അതേസമയം ഫുള്‍ഹാമിന്റെ ഹോം ഗ്രൗണ്ടായ ക്രാവണ്‍ കോട്ടേജ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 4-2-3-1 എന്ന ഫോര്‍മേഷനിലാണ് ഫുള്‍ഹാം കളത്തിലിറങ്ങിയത്. മറുഭാഗത്ത് 4-3-3 എന്ന ശൈലിയും ആയിരുന്നു ആഴ്സണല്‍ പിന്തുടര്‍ന്നത്.
മത്സരത്തിന്റെ അഞ്ചാം മിനിറ്റില്‍ ഇംഗ്ലണ്ട് താരം ബുക്കായോ സാക്കയിലൂടെ ആഴ്‌സണല്‍ ആണ് ആദ്യം ലീഡ് എടുത്തത്. എന്നാല്‍ 29ാം മിനിട്ടില്‍ റോള്‍ ജിമെനെന്‍സിലൂടെ ഫുള്‍ഹാം മറുപടി ഗോള്‍ നേടുകയായിരുന്നു. ഒടുവില്‍ ആദ്യപകുതി പിന്നിടുമ്പോള്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി സമനിലയില്‍ പിരിയുകയായിരുന്നു.
Deadlock broken 🔓 pic.twitter.com/Op96B04AMB
— Arsenal (@Arsenal) December 31, 2023
രണ്ടാം പകുതിയില്‍ 59ാം മിനിട്ടില്‍ ബോബി ഡി കാര്‍ഡോവ റീഡിന്റെ ഗോളിലൂടെ ആതിഥേയര്‍ വീണ്ടും മുന്നിലെത്തി. സമനില ഗോളിനായി സന്ദര്‍ശകര്‍ മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ഒന്നും ഫലം കാണാതെ പോയി. ഒടുവില്‍ ഫൈനല്‍ വിസില്‍ മുഴങ്ങുമ്പോള്‍ 2-1ന്റെ തകര്‍പ്പന്‍ ജയം ഫുള്‍ഹാം സ്വന്തമാക്കുകയായിരുന്നു.
A disappointing day in west London. pic.twitter.com/fPLF4hUOx6
— Arsenal (@Arsenal) December 31, 2023
തോല്‍വിയോടെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ 20 മത്സരങ്ങളില്‍ നിന്നും 12 വിജയവും നാല് സമനിലയും നാല് തോല്‍വിയും അടക്കം 40 പോയിന്റുമായി നാലാം സ്ഥാനത്താണ് ആഴ്‌സണല്‍.
ജനുവരി ഏഴിന് ലിവര്‍പൂളിനെതിരെയാണ് ഗണ്ണേഴ്‌സിന്റെ അടുത്ത മത്സരം. ആഴ്സണലിന്റെ തട്ടകമായ എമിറേറ്റ്‌സ് സ്റ്റേഡിയമാണ് വേദി.
Content Highlight: Bukayo saka create a new record in English premier League.