ചെന്നൈയില്‍ കെട്ടിടം തകര്‍ന്ന് പതിനേഴോളം പേര്‍ക്ക് ഗുരുതര പരിക്ക്
national news
ചെന്നൈയില്‍ കെട്ടിടം തകര്‍ന്ന് പതിനേഴോളം പേര്‍ക്ക് ഗുരുതര പരിക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 22nd July 2018, 7:25 am

ചെന്നൈ: ചെന്നൈ നഗരത്തിനടുത്ത് കെട്ടിട നിര്‍മ്മാണ സൈറ്റിലെ തൊഴിലാളികളുടെ താമസസ്ഥലം തകര്‍ന്ന് വീണു. അപകടത്തില്‍ 17 ഓളം പേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടുകള്‍. തമിഴ്‌നാട്ടിലെ കാഞ്ചിപുരം ജില്ലയിലാണ് അപകടം നടന്നത്.

അതേസമയം തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അഞ്ച് പേരെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. നിര്‍മ്മാണത്തിലിരുന്ന ആശുപത്രി കെട്ടിടത്തിന്റെ സമീപം പണിത താല്‍കാലിക കെട്ടിടമാണ് തകര്‍ന്നത്.


ALSO READ: ‘വ്യാജവാര്‍ത്ത’ തടയാന്‍ അമിത് ഷാ അംഗമായിട്ടുള്ള 1800 വാട്‌സ്ആപ്പ് ഗ്രൂപ്പുകളുമായി ബി.ജെ.പി


അപകടസ്ഥലത്ത് നാട്ടുകാരുടെയും അധികൃതരുടെയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. 20 പേര്‍ അടങ്ങുന്ന സംഘമാണ് കെട്ടിടത്തിനുള്ളില്‍ ഉണ്ടായിരുന്നതെന്ന് കാഞ്ചീപുരം ജില്ലാ കളക്ടര്‍ സി. പൊന്നയ്യ പറഞ്ഞു.

ഇപ്പോള്‍ പതിനേഴ് പേരേ പുറത്തേക്ക് എത്തിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ബാക്കി മൂന്നുപേരെ പുറത്തെത്തിക്കുന്നതിനുള്ള രക്ഷാപ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കുകയാണ്.

എന്നാല്‍ ബാക്കിയുള്ള മൂന്നുപേര്‍ കെട്ടിടത്തിനുള്ളില്‍ തന്നെ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന കാര്യത്തില്‍ ഉറപ്പില്ലെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു.