കോഴിക്കോട്: കോഴിക്കോട് മിഠായി തെരുവ് നവീകരിച്ചപ്പോള്‍ തെരുവിലൂടെ പ്രായമായവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും സുഗമമായി യാത്രചെയ്യാന്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ ആരംഭിച്ചതാണ് ബഗ്ഗി സര്‍വ്വീസ്. പത്ത് രൂപ നിരക്കില്‍ തെരുവിന്റെ ഒരറ്റത്ത് നിന്നും മറ്റേ അറ്റത്തേക്ക് സവാരി നടത്താം.
രണ്ട് ബഗ്ഗീ സര്‍വ്വീസുകളായിരുന്നു ആരംഭിച്ചത്.തുടക്കത്തില്‍ ആളുകള്‍ ആവേശപൂര്‍വ്വം യാത്രചെയ്തിരുന്നെങ്കിലും പിന്നീട് സര്‍വ്വീസുകള്‍ കുറഞ്ഞു തുടങ്ങി. പ്രതീക്ഷിച്ച ലാഭം ലഭിക്കാതെയായി. ആറ് മാസങ്ങള്‍ക്കിപ്പുറം സര്‍വ്വീസുകള്‍ നിര്‍ത്തി വാഹനം നശിക്കുന്ന അവസ്ഥയിലാണ്. തെരുവില്‍ എത്തുന്നവരുടേയും തെരുവ് കച്ചവടക്കാരുടേയും ഇരിപ്പിടമായി ബഗ്ഗി മാറി എന്നതാണ് വാസ്തവം.
വന്‍ തുക ചെലവഴിച്ച് വാങ്ങിയ രണ്ട് ബഗികളും ഉപയോശൂന്യമായി കിടക്കുന്നത് മിഠായിതെരുവില്‍ ഒരു തടസമാണെന്നും അത് സ്ഥലത്തു നിന്ന് മാറ്റുകയോ മെച്ചപ്പെട്ട മാറ്റങ്ങള്‍ വരുത്തി സര്‍വ്വീസ് പുനരാരംഭിക്കികയോ ചെയ്യണമെന്നാണ് കച്ചവടക്കാരുടേയും യാത്രക്കാരുടേയും ആവശ്യം