| Tuesday, 14th September 2021, 9:27 pm

ഞങ്ങളുടെ സര്‍ക്കാര്‍ വന്നതോടെ യു.പിയിലെ സ്ത്രീകളും പോത്തും കാളയും സുരക്ഷിതരായി: യോഗി ആദിത്യനാഥ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ തന്റെ സര്‍ക്കാരിന് കീഴില്‍ സ്ത്രീകളും പോത്തും കാളയും സുരക്ഷിതരാണെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. താന്‍ അധികാരത്തില്‍ വരുന്നതിന് മുന്‍പ് ഇവയൊന്നും സുരക്ഷിതരല്ലായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

‘എന്റെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടായി,’ ആദിത്യനാഥ് പറഞ്ഞു.

ബി.ജെ.പി സര്‍ക്കാര്‍ വരുന്നതിന് മുന്‍പ് എന്തായിരുന്നു യു.പിയുടെ പ്രതിച്ഛായയെന്നും അദ്ദേഹം ചോദിച്ചു.

‘റോഡിലെ കുഴികള്‍ ഉത്തര്‍പ്രദേശിന്റെ പ്രതീകമായിരുന്നു. കാളകള്‍ക്കും പോത്തുകള്‍ക്കും പോലും സുരക്ഷിതത്വം നഷ്ടപ്പെട്ടിരുന്നു. പരിഷ്‌കൃതരായ മനുഷ്യര്‍ പോലും രാത്രി തെരുവിലൂടെ നടക്കാന്‍ ഭയപ്പെട്ടിരുന്ന കാലമായിരുന്നു,’ മുഖ്യമന്ത്രി പറഞ്ഞു.

ഇപ്പോള്‍ സ്ത്രീകളും കാളകളും പോത്തുകളും സംസ്ഥാനത്ത് ഒരുപോലെ സുരക്ഷിതരാണെന്നും അദ്ദേഹം അവകാശപ്പെട്ടു.

2017 ലാണ് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ അധികാരത്തിലേറിയത്. യു.പിയിലെ സ്ഥലങ്ങളായ ഉന്നാവോയിലേയും ഹാത്രാസിലേയും സ്ത്രീപീഡനങ്ങള്‍ രാജ്യത്താകമാനം വലിയ വാര്‍ത്തയായിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Buffalos, Bulls Or Women”, All Safe In UP Today Yogi Adityanath

We use cookies to give you the best possible experience. Learn more