| Tuesday, 17th September 2019, 3:31 pm

മുളക്കുളത്ത് റിയല്‍ 'ജല്ലിക്കെട്ട്'; പിടിച്ചു കെട്ടിയ പോത്തിനെ കാണാന്‍ രാവിലെത്തിയപ്പോള്‍ കയറുപോലുമില്ല

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത പുതിയ ചിത്രം ജല്ലിക്കെട്ട് പറയുന്നത് വിരണ്ടോടിയ പോത്തിന്റെയും അതിന്റെ പിന്നാലെ പായുന്ന മനുഷ്യരുടേയും കഥയാണ്. കോട്ടയം മുളക്കുഴത്തും സമാനമായ ഒരു സംഭവം നടന്നു. പക്ഷെ അല്‍പം വ്യത്യാസമുണ്ട് കാര്യങ്ങളില്‍.

വിരണ്ടോടിയ പോത്തിനെ നാട്ടുകാര്‍ പിടിച്ചു കെട്ടി. രാവിലെ പോത്തിനെ കൊണ്ടുപോവാന്‍ ഉടമയെത്തിയപ്പോള്‍ പോത്തുമില്ല, പോത്തിനെ കെട്ടിയ കയറുമില്ല.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

അറുനൂറ്റിമംഗലത്ത് കശാപ്പിനായി കൊണ്ടു വരും വഴിയാണ് പോത്ത് വിരണ്ട് ഓടിയത്. തുടര്‍ന്ന് പൊലീസിന്റെ സാന്നിദ്ധ്യത്തില്‍ നാട്ടുകാരില്‍ ചിലര്‍ അവര്‍മ്മയില്‍ പോത്തിനെ പിടിച്ചു കെട്ടി. ഇന്നലെ രാവിലെ പോത്തിനെ കൊണ്ടുവരാന്‍ ഉടമയെത്തിയപ്പോഴാണ് പോത്തിനെ കാണാതായത്.

തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കി. പൊലീസ് അന്വേഷണത്തില്‍ വ്യക്തമായത് ഇന്നലെ രാത്രി തന്നെ ചിലര്‍ പോത്തിനെ അഴിച്ചുകൊണ്ടുപോയി കശാപ്പ ചെയ്ത് ഇറച്ചി വീതം വച്ചെന്നാണ്. ഇതിനെ തുടര്‍ന്ന് ഇവരെ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കശാപ്പ് ചെയ്തവര്‍ പണം നല്‍കി സംഭവത്തില്‍ നിന്ന് ഊരിപ്പോരാന്‍ ശ്രമം നടത്തുകയാണ്. അതേ സമയം കയര്‍ കുടുങ്ങി ചത്ത പോത്തിനെയാണ് കശാപ്പ് ചെയ്തതെന്നും ഇവര്‍ തന്നെ പറയുന്നു.

We use cookies to give you the best possible experience. Learn more