| Saturday, 1st February 2020, 7:00 pm

ബജറ്റ് രാജ്യത്തെ തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുമെന്ന് പ്രധാനമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ അവതരിപ്പിച്ച കേന്ദ്ര ബജറ്റ് തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പാര്‍ലമെന്റിലെ ബജറ്റ് അവതരണത്തിന് ശേഷം രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

ബജറ്റ് നിര്‍ദേശങ്ങള്‍ രാജ്യത്തെ സമ്പദ് വ്യവസ്ഥയ്ക്ക് ഉത്തേജനമാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ബജറ്റില്‍ പ്രഖ്യാപിച്ച 100 വിമാനത്താവളങ്ങള്‍ രാജ്യത്തെ ടൂറിസം മേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

മോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലേറിയ ശേഷമുള്ള രണ്ടാമത്തെ ബജറ്റിനെ വിമര്‍ശിച്ചുകൊണ്ട് നിരവധിപേര്‍ രംഗത്തു വന്നിരുന്നു. ഒരുപക്ഷേ ഇത് ഏറ്റവും ദൈര്‍ഘ്യമുള്ള ബജറ്റ് പ്രസംഗമായിരിക്കാം പക്ഷേ കാര്യമില്ലെന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്.

രാജ്യം നേരിടുന്ന പ്രധാന പ്രശ്നം തൊഴിലില്ലായ്മയാണെന്നും എന്നാല്‍ ഇത് നേരിടാനുള്ള പദ്ധതികളൊന്നും ബജറ്റില്‍ ഉള്‍പ്പെട്ടില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ബജറ്റിനെതിരെ സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും വിമര്‍ശനമുന്നയിച്ചിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

പൊള്ളയായ കുറേ വാഗ്ദാനങ്ങള്‍ മാത്രമാണ് ബജറ്റ് എന്നാണ് യെച്ചൂരി പറഞ്ഞത്. ജനങ്ങളുടെ ദുരിതം അവസാനിപ്പിക്കാന്‍ തക്ക പദ്ധതികളൊന്നും ബജറ്റിലില്ലെന്നും യെച്ചൂരി പറഞ്ഞു.
ജനങ്ങള്‍ തൊഴിലില്ലായ്മ, കര്‍ഷക ആത്മഹത്യ, സാമ്പത്തിക മാന്ദ്യം, ഗ്രാമങ്ങളില്‍ കൂലിയില്ലായ്മ എന്നിവയ്ക്ക് നടുക്കാണെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു.

We use cookies to give you the best possible experience. Learn more