ബജറ്റ് അവതരണം ആരംഭിച്ചു; കേന്ദ്രത്തെ വിമര്‍ശിച്ച് തോമസ് ഐസക്; ജനങ്ങളുടെ ദുരിതമല്ല പൗരത്വമാണ് ഭരണാധികാരികളുടെ പ്രശ്‌നമെന്ന് മന്ത്രി
Kerala Budget 2020
ബജറ്റ് അവതരണം ആരംഭിച്ചു; കേന്ദ്രത്തെ വിമര്‍ശിച്ച് തോമസ് ഐസക്; ജനങ്ങളുടെ ദുരിതമല്ല പൗരത്വമാണ് ഭരണാധികാരികളുടെ പ്രശ്‌നമെന്ന് മന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 7th February 2020, 9:25 am

തിരുവനനന്തപുരം: കേന്ദ്രസര്‍ക്കാറിനെ വിമര്‍ശിച്ചുകൊണ്ട് ധനമന്ത്രി തോമസ് ഐസക് ബജറ്റ് അവതരണം ആരംഭിച്ചു.

ഇന്ത്യന്‍ സമ്പദ്ഘടന തകര്‍ച്ചയിലേക്കാണ് നീങ്ങുന്നതെന്നും രാജ്യത്തെ സാമ്പത്തിക വളര്‍ച്ച 5 ശതമാനത്തിന് താഴെയാണെന്നും തൊഴിലില്ലായ്മ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണെന്നും മന്ത്രി പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

പൗരത്വഭേദഗതി നിയമത്തില്‍ കേന്ദ്രത്തിന്റെ നടപടിയെയും മന്ത്രി വിമര്‍ശിച്ചു. രാജ്യത്തെ സാമ്പത്തിക തകര്‍ച്ചയും ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതവുമല്ല ഭരണാധികാരിയുടെ പ്രശ്‌നം പൗരത്വം മാത്രമാണ് അവരുടെ പ്രശ്‌നമെന്നും മന്ത്രി പറഞ്ഞു

വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും ഹിംസയുടെ കാലമാണിതെന്നും പൗരത്വ പ്രക്ഷോഭത്തിലെ യുവസാന്നിദ്ധ്യം പ്രതീക്ഷ ഉളവാക്കുന്നതാണെന്നും തോമസ് ഐസക് കൂട്ടിച്ചേര്‍ത്തു.

സാധാരണക്കാരെ കേന്ദ്രം സഹായിക്കുന്നില്ലെന്നും കോര്‍പ്പറേറ്റുകള്‍ക്കാണ് സഹായം നല്‍കുന്നതെന്നും മന്ത്രി കുറ്റപ്പെടുത്തി.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ