national news
പൊള്ളയായ കുറേ വാഗ്ദാനങ്ങള്‍; നിര്‍മലയുടെ ബജറ്റിനെ വിമര്‍ശിച്ച് കാര്‍ട്ടൂണുമായി സീതാറാം യെച്ചൂരി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Feb 01, 10:30 am
Saturday, 1st February 2020, 4:00 pm

ന്യൂദല്‍ഹി: കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച ബജറ്റിനെ വിമര്‍ശിച്ചുകൊണ്ട് കാര്‍ട്ടൂണ്‍ പങ്കുവെച്ച് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് യെച്ചൂരി കാര്‍ട്ടൂണ്‍ പങ്കുവെച്ചത്.

പൊള്ളയായ കുറേ മുദ്രാവാക്യങ്ങള്‍ മാത്രമാണ് ബജറ്റ് എന്നാണ് കാര്‍ട്ടൂണ്‍ പങ്കുവെച്ചുകൊണ്ട് യെച്ചൂരി പറഞ്ഞത്. ജനങ്ങളുടെ ദുരിതം അവസാനിപ്പിക്കാന്‍ തക്ക പദ്ധതികളൊന്നും ബജറ്റിലില്ലെന്നും യെച്ചൂരി പറയുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ജനങ്ങള്‍ തൊഴിലില്ലായ്മ, കര്‍ഷക ആത്മഹത്യ, സാമ്പത്തിക മാന്ദ്യം, ഗ്രാമങ്ങളില്‍ കൂലിയില്ലായ്മ എന്നിവയ്ക്ക് നടുക്കാണെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു.

ബജറ്റിനെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും വിമര്‍ശനമുന്നയിച്ചിരുന്നു. മണിക്കൂറുകള്‍ നിന്ന് പ്രസംഗിച്ചിട്ടുണ്ടാവാം, പക്ഷേ കാര്യമില്ലെന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്.

രാജ്യം നേരിടുന്ന പ്രധാന പ്രശ്നം തൊഴിലില്ലായ്മയാണെന്നും എന്നാല്‍ ഇത് നേരിടാനുള്ള പദ്ധതികളൊന്നും ബജറ്റില്‍ ഉള്‍പ്പെട്ടില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. രണ്ടു മണിക്കൂര്‍ നാല്‍പ്പത് മിനിട്ടാണ് ധനമന്ത്രി പ്രസംഗം അവതരിപ്പിച്ചത്.

 

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ക്ഷീണം മൂലം അവശേഷിച്ച രണ്ടു പേജുകള്‍ വായിക്കാതെ വിട്ട ധനമന്ത്രി അതു വായിച്ചതായി കണക്കാക്കാന്‍ സ്പീക്കറോട് അഭ്യര്‍ത്ഥിക്കുകയായിരുന്നു.