കര്‍ഷകര്‍ക്കായി പ്രത്യേക വാര്‍ത്താ ചാനല്‍
Daily News
കര്‍ഷകര്‍ക്കായി പ്രത്യേക വാര്‍ത്താ ചാനല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 10th July 2014, 5:44 pm

[] ന്യൂദല്‍ഹി: രാജ്യത്തെ കര്‍ഷകര്‍ക്കായി 24 മണിക്കൂറും സംപ്രേക്ഷണം ചെയ്യുന്ന കിസാന്‍ ടെലിവിഷന്‍ ചാനല്‍ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പ്രഖ്യാപിച്ചു. ഇതിനായി 100 കോടി രൂപ ബജറ്റില്‍ വകയിരുത്തി.

കര്‍ഷകര്‍ക്ക് കൃഷി സംബന്ധമായ അറിവുകള്‍ യഥാസമയം ലഭ്യമാക്കാനായാണ് കിസാന്‍ ടെലിവിഷന്‍ ചാനല്‍ ആരംഭിക്കുന്നത്. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ജൈവ കൃഷി വ്യാപിപ്പിക്കുന്നതിനായി മറ്റൊരു 100 കോടിയും അനുവദിച്ചിട്ടുണ്ട്.

അതെസമയം വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കായി അരുണ്‍ പ്രഭ എന്ന പേരില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പുതിയ ചാനല്‍ തുടങ്ങുമെന്ന് മന്ത്രി അറിയിച്ചു. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ റെയില്‍വേ വികസനത്തിനായി 1000 കോടി രൂപയും റോഡ് വികസനത്തിനായി 2000 കോടിയും ബജറ്റില്‍ അനുവദിച്ചു.