| Monday, 7th July 2014, 12:00 pm

ലോകസഭാ ബജറ്റ് സമ്മേളനത്തിന് ബഹളത്തോടെ തുടക്കം

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]ന്യൂദല്‍ഹി:  പതിനാറാം ലോക്‌സഭയുടെ ബജറ്റ് സമ്മേളനത്തിന് തുടക്കമായി. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് സഭാ നടപടികള്‍ 12 മണിവരെ സ്പീക്കര്‍ നിര്‍ത്തിവെച്ചു. വിലക്കയറ്റ വിഷയത്തിലും തൊഴിലില്ലായ്മ വിഷയത്തിലുമാണ് സഭാ നടപടികള്‍ ബഹളമയമായത്.

ഇക്കാര്യത്തില്‍ സര്‍ക്കാര്‍ എന്ത് നടപടികളാണ് സ്വീകരിച്ചതെന്ന് പ്രതിപക്ഷം ചോദിച്ചു. തുടര്‍ന്ന് ബഹളം രൂക്ഷമായതിനെ തുടര്‍ന്ന് സ്പീക്കര്‍ സുമിത്ര മഹാജനന്‍ സഭ നിര്‍ത്തിവെക്കുകയായിരുന്നു. അതേ സമയം നാളെ റെയില്‍ ബജറ്റും വ്യാഴാഴ്ച പൊതു ബജറ്റും സഭയില്‍ അവതരിപ്പിക്കും.

ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പത്തിന് അവതരിപ്പിക്കുന്ന പൊതു ബജറ്റില്‍ കടുത്ത സാമ്പത്തിക പരിഷ്‌കരണങ്ങള്‍ ഉണ്ടാകുമെന്നാണു സൂചന. ട്രെയിന്‍ യാത്രാ കൂലി കുത്തനെ വര്‍ധിപ്പിച്ചതിനാല്‍ ജനപ്രിയ ബജറ്റുകള്‍ റെയില്‍ ബജറ്റില്‍ ഉണ്ടാകാനും സാധ്യതയുണ്ട്.

സെബി, ട്രായ് ഭേദഗതി ബില്‍ ഉള്‍പ്പെടെ ഇരുപത് ബില്ലുകള്‍ ബജറ്റ് സമ്മേളനത്തില്‍ കൊണ്ടുവരാനാണ് സര്‍ക്കാര്‍ ശ്രമം. ഏത് വിഷയവും ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്ന് സ്പീക്കര്‍ സുമിത്രാ മഹാജന്‍ വ്യക്തമാക്കി. ആഗസ്റ്റ് 14 ന്് സമ്മേളനം അവസാനിക്കും.

We use cookies to give you the best possible experience. Learn more