2024ലെ ഐ.ഹാര്‍ട്ട് റേഡിയോ (iHeartRadio) മ്യൂസിക് അവാര്‍ഡില്‍ തിളങ്ങി ബി.ടി.എസ്. ലോസ് ഏഞ്ചല്‍സിലെ ഡോള്‍ബി തിയേറ്ററില്‍ നടന്ന അവാര്‍ഡ് ചടങ്ങില്‍ ബി.ടി.എസ് നേടിയത് അഞ്ച് അവാര്‍ഡുകള്‍.
ഏറ്റവും മികച്ച ഫാന്‍ ആര്‍മി, ഈ വര്‍ഷത്തെ മികച്ച പോപ്പ് ആര്‍ട്ടിസ്റ്റ്, മികച്ച മ്യൂസിക് വീഡിയോ, ഫേവറൈറ്റ് ഡെബ്യൂ ആല്‍ബം, ഫേവറൈറ്റ് ഓണ്‍ സ്‌ക്രീന്‍ എന്നീ വിഭാഗങ്ങളിലാണ് ബി.ടി.എസ് വിജയികളായത്.
ഈ വര്‍ഷത്തെ മികച്ച പോപ്പ് ആര്‍ട്ടിസ്റ്റിനുള്ള അവാര്‍ഡ് നേടിയത് ബി.ടി.എസിലെ ജങ്കൂക്കാണ്. അദ്ദേഹത്തിന്റെ ‘സെവന്‍’ എന്ന ഗാനത്തിന് മികച്ച മ്യൂസിക് വീഡിയോയ്ക്കുള്ള അവാര്‍ഡ് ലഭിച്ചു.
ഇതോടെ ഐ.ഹാര്‍ട്ട് റേഡിയോ മ്യൂസിക് അവാര്‍ഡില്‍ ഏറ്റവും കൂടുതല്‍ വിജയങ്ങള്‍ നേടിയ ഏഷ്യന്‍ സോളോയിസ്റ്റായി ജങ്കൂക്ക് മാറി. ജങ്കൂക്കിന്റെ തന്നെ ‘ത്രീഡി’ എന്ന ഗാനവും ഈ വിഭാഗത്തിലേക്കുള്ള നോമിനേഷനില്‍ ഇടംപിടിച്ചിരുന്നു.
ബി.ടി.എസിലെ ജെ-ഹോപ്പിന്റെ ‘ജെ-ഹോപ്പ് ഇന്‍ ദി ബോക്സ്’ എന്ന ഡോക്യുമെന്ററി ചിത്രം ഫേവറൈറ്റ് ഓണ്‍ സ്‌ക്രീന്‍ അവാര്‍ഡ് സ്വന്തമാക്കി.
വി(V)യുടെ ‘ലേഓവര്‍’ ഫേവറൈറ്റ് ഡെബ്യൂ ആല്‍ബം വിഭാഗത്തില്‍ അവാര്‍ഡ് നേടി. ജങ്കൂക്കിന്റെ ‘ത്രീഡി’ ഈ വിഭാഗത്തില്‍ നോമിനേഷനില്‍ വന്നിരുന്നു.
ബി.ടി.എസ് ആര്‍മി വീണ്ടും ഏറ്റവും മികച്ച ഫാന്‍ ആര്‍മി വിഭാഗത്തില്‍ അവാര്‍ഡ് സ്വന്തമാക്കി. ആര്‍മിയുടെ തുടര്‍ച്ചയായ ഏഴാമത്തെ വിജയമാണിത്.
ഈ വര്‍ഷത്തെ ഐ.ഹാര്‍ട്ട് റേഡിയോ മ്യൂസിക് അവാര്‍ഡില്‍ ബി.ടി.എസിന് പുറമെ സ്ട്രേ കിഡ്സ്, ന്യൂജീന്‍സ്, ഫിഫ്റ്റി ഫിഫ്റ്റി എന്നീ കെ-പോപ്പ് ഗ്രൂപ്പുകളും അവാര്‍ഡുകള്‍ നേടി.
അവാര്‍ഡിനായി ഏറ്റവും കൂടുതല്‍ നോമിനേഷനുകള്‍ നേടിയത് ടെയ്ലര്‍ സ്വിഫ്റ്റായിരുന്നു. ഒമ്പത് നോമിനേഷനുകളാണ് സ്വിഫ്റ്റ് നേടിയത്. ജെല്ലി റോള്‍, SZA, 21 സാവേജ് എന്നിവര്‍ എട്ട് നോമിനേഷനുകളും ഒലിവിയ റോഡ്രിഗോ ഏഴ് നോമിനേഷനുകളും നേടി.
Content Highlight: Bts Wins 5 Awards In 2024 iHeartRadio Music Awards