സംഗീതം കൊണ്ട് ലോകത്താകമാനം ഏറ്റവും കൂടുതല്‍ ആരാധകരെ സ്വന്തമാക്കിയ സൗത്ത് കൊറിയന്‍ ബോയ് ബാന്‍ഡാണ് ബി.ടി.എസ്. കേരളത്തില്‍ ഉള്‍പ്പെടെ അവര്‍ക്ക് ആരാധകര്‍ ഏറെയാണ്. ബി.ടി.എസ് അംഗങ്ങളില്‍ ഒരാളായ വി ‘ടൈപ്പ് 1’ എന്ന പേരില്‍ ഒരു ഫോട്ടോബുക്ക് പുറത്തിറക്കുന്നു എന്നത് മുമ്പ് വലിയ വാര്‍ത്തയായിരുന്നു. ഗായകന്റെ ഹൈ-ക്വാളിറ്റി ചിത്രങ്ങള്‍ നിറഞ്ഞതാണ് ഈ ഫോട്ടോബുക്ക്. വ്യത്യസ്ത വിഷ്വല്‍ തീമുകളും ആശയങ്ങളും അടങ്ങുന്നതാണ് ഇവ.
വിയുടെ ‘ടൈപ്പ് 1’ ഫോട്ടോബുക്ക് പുറത്തിറങ്ങിയത് ജൂലൈ ഒമ്പതിനായിരുന്നു. അന്ന് ആരാധകരായ ആര്‍മിയുടെ ദിവസമായാണ് (ആര്‍മി ഡേ) കണക്കാക്കുന്നത്. വിയുടെ ഫോട്ടോബുക്ക് പുറത്ത് വന്നതും പെട്ടെന്ന് തന്നെ അത് ചര്‍ച്ചയായിരുന്നു. തന്റെ ഫാഷനിലൂടെ പലപ്പോഴും എല്‍.ജി.ബി.ടി.ക്യു+ കമ്മ്യൂണിറ്റിയെ സപ്പോര്‍ട്ട് ചെയ്യുന്ന ആളാണ് വി.
This man send the messages thru his outfit :
LOVE MY WAY
PERSONAL FREEDOM
SHUT THE F UP NOBODY CARES WHAT YOU THINK
IF I RULED THE WORLDOne of the reason I love this man.
One of a kind KIM TAEHYUNG. 😘🔥❤️ pic.twitter.com/99PQ5hxLhO— 천국 𐤀😘💚💜 (@purplesweetvk) July 10, 2024
നിരവധി ചിത്രങ്ങള്‍ അടങ്ങിയ ‘ടൈപ്പ് 1’ ഫോട്ടോബുക്കിലെ ഒരു ഫോട്ടോയിലൂടെ വി എല്‍.ജി.ബി.ടി.ക്യു+ കമ്മ്യൂണിറ്റിക്കുള്ള പിന്തുണ അറിയിച്ചതായാണ് ഇപ്പോള്‍ ചര്‍ച്ചകള്‍ നടക്കുന്നത്. ഒരു ഫോട്ടോയില്‍ വി കൈയില്‍ കുറച്ച് ഹാര്‍ട്ട് ഷേപ്പിലുള്ള ബലൂണുകള്‍ പിടിച്ചു നില്‍ക്കുന്നതായി കാണിക്കുന്നു. അതില്‍ ഗായകനിട്ട ടീ-ഷര്‍ട്ടില്‍ ‘ലവ് മൈ വേ’ എന്ന് എഴുതിയിട്ടുണ്ട്.
“love my way” pic.twitter.com/CrajXZTdrr
— tina (@escapismthv) July 9, 2024
ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഓള്‍സെയിന്റ്‌സ് എന്ന ബ്രാന്‍ഡ് 2023ല്‍ പുറത്തിറക്കിയ ടീ-ഷര്‍ട്ടാണ് ഇത്. അവരുടെ വെബ്‌സൈറ്റില്‍ എല്‍.ജി.ബി.ടി.ക്യു+ കമ്മ്യൂണിറ്റിയെ സപ്പോര്‍ട്ട് ചെയ്തുള്ള കോട്ടുകള്‍ കാണാം. ഇത് തന്നെയാണ് വി എല്‍.ജി.ബി.ടി.ക്യു+ കമ്മ്യൂണിറ്റിക്കുള്ള പിന്തുണ അറിയിച്ചുവെന്ന ചര്‍ച്ചക്കും കാരണമായത്. നിരവധി ആളുകള്‍ ഇത് സംബന്ധിച്ച് എക്‌സില്‍ പോസ്റ്റുമായി എത്തി. പലരും ആ ഷര്‍ട്ട് തെരഞ്ഞെടുത്തതില്‍ വിയെ അഭിനന്ദിച്ചു.
Tae is wearing Love my way t-shirt by allsaints which references The psychedelic furs’ song Love my way which is dedicated to ppl struggling with embracing own sexuality amid social pressures. The brand launched a collection themed with ppl expressing own perceptions of love.+ pic.twitter.com/ahg66GQqhO
— allissur (@allissur) July 9, 2024
Content Highlight: BTS V Supports LGBTQ+ Community With ‘Type 1’ Photobook