| Friday, 5th April 2024, 10:17 pm

സ്‌പോട്ടിഫൈയില്‍ മില്യണ്‍ റെക്കോഡുമായി ബി.ടി.എസ് ഗായകന്‍; ഏറ്റവും വേഗതയേറിയ ബി-സൈഡ് ട്രാക്ക്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ലോകത്താകമാനം ഏറ്റവും കൂടുതല്‍ ആരാധകരുള്ള സൗത്ത് കൊറിയന്‍ ബോയ് ബാന്‍ഡാണ് ബി.ടി.എസ്. ഈ കൊച്ചു കേരളത്തില്‍ ഉള്‍പ്പെടെ ഇവര്‍ക്ക് ആരാധകരുണ്ട്.

ഏഴ് അംഗങ്ങളുള്ള ബി.ടി.എസ് രാജ്യത്ത് നിര്‍ബന്ധിത സൈനിക സേവനം നിലനില്‍ക്കുന്നതിനാല്‍ 2022ല്‍ കരിയര്‍ ബ്രേക്ക് പ്രഖ്യാപിച്ചിരുന്നു.

എങ്കിലും ബി.ടി.എസുമായി ബന്ധപ്പെട്ട് വരുന്ന വാര്‍ത്തകള്‍ക്ക് കുറവൊന്നുമില്ല. അത്തരത്തില്‍ ബി.ടി.എസിലെ വി(V)യെ കുറിച്ചുള്ള ഒരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

ഈയിടെയായിരുന്നു ഗായകന്റെ ‘ലവ് മി എഗെയ്ന്‍’ എന്ന ഗാനം പുറത്തുവന്നത്. ഇത് വിയുടെ സോളോ ആല്‍ബമായ ലേഓവറിന്റെ ഭാഗമായിരുന്നു. ഗാനം സ്‌പോട്ടിഫൈയില്‍ പുതിയ ഒരു റെക്കോഡാണ് സ്വന്തമാക്കിയിരിക്കുന്നത്.

ഗാനം സ്‌പോട്ടിഫൈയില്‍ 500 മില്യണ്‍ സ്ട്രീമുകളാണ് മറികടന്നിരിക്കുന്നത്. ഈ നേട്ടം സ്വന്തമാക്കുന്ന ഒരു കെ-പോപ്പ് ആക്റ്റിന്റെ ഏറ്റവും വേഗതയേറിയ ബി-സൈഡ് ട്രാക്കാണ് ‘ലവ് മി എഗെയ്ന്‍’. സംഗീത പ്രേമികള്‍ക്ക് ഏറെ പ്രിയപ്പെട്ട ഒരു ഗാനമായിരുന്നു ഇത്.

വിന്റേജ് ലുക്കില്‍ ഒരു റെട്രോ-സ്‌റ്റൈല്‍ മ്യൂസിക് വീഡിയോ ആയിരുന്നു ‘ലവ് മി എഗെയ്ന്‍’ എന്ന ഗാനത്തിന് ഉണ്ടായിരുന്നത്. ഇത് ഏറെ ശ്രദ്ധനേടുകയും ചെയ്തിരുന്നു.

ന്യൂയോര്‍ക്ക് ആസ്ഥാനമായുള്ള മാഗസിനില്‍ അവരുടെ കഴിഞ്ഞ വര്‍ഷത്തെ കെ-പോപ്പ് ഇയര്‍ബുക്കില്‍ ഈ ഗാനം തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഒപ്പം ‘ലവ് മി എഗെയ്ന്‍’ യൂട്യൂബില്‍ റിലീസ് ചെയ്തപ്പോള്‍ വെറും എട്ട് മിനിറ്റിനുള്ളില്‍ ഒരു മില്യണിലധികം വ്യൂസ് നേടിയിരുന്നു.


Content Highlight: Bts V’s Love Me Again Hit 500 Million In Spotify

We use cookies to give you the best possible experience. Learn more