ട്രാഫിക് നിയമം ലംഘിച്ച് മദ്യപിച്ച് വാഹനമോടിച്ചതിന് പിന്നാലെ മാപ്പ് പറഞ്ഞ് ബി.ടി.എസ്. ഗായകന്‍ ഷുഗ. കഴിഞ്ഞ ദിവസമായിരുന്നു ഷുഗ മദ്യപിച്ച് ഇലക്ട്രിക് സ്‌കൂട്ടര്‍ ഓടിച്ചത്. രാത്രി മദ്യപിച്ച ശേഷം ഷുഗ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. സ്‌കൂട്ടര്‍ ഓടിച്ച് വീടിന് അടുത്ത് വണ്ടി പാര്‍ക്ക് ചെയ്യുന്നതിനടയില്‍ ഷുഗ വീഴുകയും സംശയം തോന്നിയ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ അദ്ദേഹത്തെ ബ്രീത്ത് അനലൈസര്‍ ഉപയോഗിച്ച് പരിശോധിക്കുകയുമായിരുന്നു.
പിന്നാലെ ഷുഗയുടെ ശരീരത്തില്‍ ആല്‍ക്കഹോള്‍ കണ്ടന്റ് കണ്ടെത്തുകയും അത് അദ്ദേഹത്തിന്റെ ലൈസന്‍സ് റദ്ദാക്കാന്‍ മാത്രമുള്ള ലെവലില്‍ ഉണ്ടെന്ന് തിരിച്ചറിയുകയുമായിരുന്നു. ഉടനെ തന്നെ ഗായകന് മേല്‍ പിഴ ചുമത്തുകയും ലൈസന്‍സ് റദ്ദാക്കുകയുമായിരുന്നു. സിയോള്‍ യോങ്‌സാന്‍ പൊലീസ് സ്റ്റേഷന് കീഴിലാണ് ഷുഗക്ക് എതിരെ കേസ് രേഖപ്പെടുത്തിയിരിക്കുന്നത്.
സംഭവത്തിന് പിന്നാലെ ഷുഗയുടെ ഏജന്‍സിയായ ബിഗ് ഹിറ്റ് മ്യൂസിക് ക്ഷമാപണം നടത്തി. ‘ഞങ്ങളുടെ ആര്‍ട്ടിസ്റ്റിന്റെ ഭാഗത്ത് നിന്ന് ഉണ്ടായ അനുചിതമായ പെരുമാറ്റത്തിന് ഞങ്ങള്‍ ക്ഷമ ചോദിക്കുന്നു. പൊതുജനങ്ങള്‍ക്ക് ആശങ്ക ഉണ്ടാക്കിയതില്‍ അദ്ദേഹം ഏത് അച്ചടക്ക നടപടിയും സ്വീകരിക്കുന്നതാകും’ എന്നാണ് ബിഗ് ഹിറ്റ് മ്യൂസിക് ക്ഷമാപണ കുറിപ്പില്‍ പറഞ്ഞത്.
പിന്നാലെ വേവേഴ്‌സ് പ്ലാറ്റ്‌ഫോമിലൂടെ ഷുഗ ആരാധകരോട് മാപ്പ് പറഞ്ഞു. ‘ഇന്നലെ രാത്രി മദ്യപിച്ച ശേഷം, ഞാന്‍ വീട്ടിലേക്ക് ഇലക്ട്രിക് സ്‌കൂട്ടറിലാണ് മടങ്ങിയത്. മദ്യപിച്ച് ഇലക്ട്രിക് സ്‌കൂട്ടര്‍ ഉപയോഗിക്കുന്നതിലെ അപകടവും നിയമവിരുദ്ധതയും തിരിച്ചറിയുന്നതില്‍ ഞാന്‍ പരാജയപ്പെട്ടു. ഞാന്‍ ട്രാഫിക് നിയമം ലംഘിച്ചു. ആര്‍ക്കും ഉപദ്രവമുണ്ടായില്ലെങ്കിലും വസ്തുവകകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. എന്റെ പ്രവൃത്തികളുടെ പൂര്‍ണ ഉത്തരവാദിത്തം ഞാന്‍ ഏറ്റെടുക്കുകയും എല്ലാവരോടും ആത്മാര്‍ത്ഥമായി മാപ്പ് ചോദിക്കുകയും ചെയ്യുന്നു’ ഷുഗ കുറിപ്പില്‍ പറഞ്ഞു.
നിലവില്‍ രാജ്യത്തിന് വേണ്ടിയുള്ള നിര്‍ബന്ധിത സൈനിക സേവനത്തിന്റെ ഭാഗമായി സോഷ്യല്‍ സര്‍വീസ് ഏജന്റായി പ്രവര്‍ത്തിക്കുകയാണ് അദ്ദേഹം. കഴിഞ്ഞ ദിവസം നടന്ന സംഭവം ഷുഗയുടെ സോഷ്യല്‍ സര്‍വീസിനെ ബാധിക്കുമോ എന്ന ചോദ്യം അവശേഷിക്കുന്നുണ്ട്. എന്നാല്‍ ജോലി സമയത്തിന് ശേഷം നടന്ന സംഭവമായതിനാല്‍ ഇത് പൊതു ക്രിമിനല്‍ നിയമത്തിന് കീഴിലാണ് വരികയെന്നും റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ മുതലാണ് ഷുഗ സോഷ്യല്‍ സര്‍വീസ് ഏജന്റായി പ്രവര്‍ത്തിച്ച് തുടങ്ങിയത്. 2025 ജൂണില്‍ ആണ് ഇത് അവസാനിക്കുന്നത്.
Content Highlight: BTS Suga Apologize For Drunk Driving