കൊറിയന്‍ സംഗീത സംഗമായ ബി.ടി.എസിന്റെ ‘ബോയ് വിത്ത് ലവ് ഫീറ്റ് ഹെല്‍സി’ എന്ന സംഗീത ആല്‍ബം ബില്യണ്‍ ക്ലബ്ബില്‍ പ്രവേശിച്ചു. ഫെബ്രുവരി 10ന് ഗാനത്തിന്റെ സ്ട്രീമിങ് ഒരു ബില്യണ്‍ പൂര്‍ത്തിയായതോടെയാണ് ഈ നേട്ടം സ്വന്തമാക്കാന്‍ സാധിച്ചത്. ഇത്തരമൊരു നേട്ടത്തിലേക്കെത്തുന്ന ആദ്യ കൊറിയന്‍ ഗാനമെന്ന ബഹുമതിയും ഹെല്‍സി സ്വന്തമാക്കി.
ഡൈനാമിറ്റിനും ബട്ടറിനുമൊപ്പം ബില്യണ്‍ ക്ലബ്ബില്‍ ഇടംപിടിക്കുന്ന മൂന്നാമത്തെ ഗാനമാണിത്. ഇത്തരമൊരു ലക്ഷ്യത്തിലേക്ക എത്തിച്ചേരാന്‍ ഏതാണ്ട് മൂന്ന് വര്‍ഷം വേണ്ടി വന്നു. ലോകമെമ്പാടും ആരാധകരുള്ള സംഗീത ബാന്‍ഡാണ് ബി.ടി.എസ്. അവരുടെ പുറത്തിറങ്ങുന്ന ഓരോ ഗാനത്തിനും വലിയ തോതിലുള്ള പിന്തുണയാണ് എല്ലായ്‌പ്പോഴും ലഭിക്കുന്നത്.
വണ്‍ ബില്യണ്‍ നേട്ടത്തിന് പുറമെ നിരവധി റെക്കോര്‍ഡുകള്‍ ബി.ടി.എസിന്റെ പേരില്‍ അടയാളപ്പെടുത്തിയിട്ടുണ്ട്. 2018ല്‍ പുറത്തിറങ്ങിയ ‘ലവ് യുവര്‍സെല്‍ഫ്: ആന്‍സ്വര്‍’ എന്ന ആല്‍ബത്തിലെ ഐഡല്‍ എന്ന ടൈറ്റില്‍ ഗാനം യൂട്യൂബില്‍ അതിവേഗ 1.2 ബില്യണ്‍ എന്ന റെക്കോര്‍ഡും സ്വന്തമാക്കിയിരുന്നു. ഇതിലൂടെയാണ് ബാന്‍ഡിന് വലിയ സ്വീകാര്യത ലഭിച്ച് തുടങ്ങിയത്.
ഗാനത്തിലൂടെ മാത്രമല്ല, അവര്‍ മുമ്പോട്ട് വെക്കുന്ന രാഷ്ട്രീയവും ബി.ടി.എസിന് വലിയ സ്വീകാര്യത നേടി കൊടുത്തു. പരമ്പരാഗതമായ ചിന്തകളെ പൊളിച്ചെഴുതികൊണ്ടാണ് അവര്‍ വേദികളില്‍ നിറഞ്ഞാടിയത്. ബി.ടി.എസിന്റെ വസ്ത്രധാരണവും മേക്കപ്പുമൊക്കെ പൊതുബോധങ്ങളെ ഇല്ലാതാക്കുന്നതായിരുന്നു.
content highlight: bts song boy with love halesy in 1 billion club