കൊച്ചി: മലയാളം മുമ്പൊന്നും കണ്ടിട്ടില്ലാത്ത സാങ്കേതിക തികവോടെയാണ് പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന സിനിമ എത്തിയത്.
സാബു സിറിളിന്റെ നേതൃത്വത്തില്‍ ഒരുക്കിയ സെറ്റുകള്‍ കിടിലനായിരുന്നു. ചിത്രത്തിലെ ഏറ്റവും നിര്‍ണായകമായ കടല്‍ യുദ്ധങ്ങളും കപ്പലുകളും എല്ലാം സെറ്റ് വര്‍ക്കുകളായിരുന്നു. കടല്‍ കാണാതെയാണ് ചിത്രത്തിലെ കപ്പല്‍ രംഗങ്ങള്‍ ഷൂട്ട് ചെയ്തത്.
ചിത്രത്തിന്റെ കപ്പല്‍ രംഗങ്ങളുടെ ബിഹൈന്‍ഡ് ദി സീനുകള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ഒരു ടാങ്കില്‍ വെള്ളം നിറച്ച് അതില്‍ കപ്പലുകള്‍ ഇറക്കിയാണ് രംഗങ്ങള്‍ ഷൂട്ട് ചെയ്തത്.
അതേസമയം തിയേറ്റര്‍ റിലീസിന് പിന്നാലെ മരയ്ക്കാര്‍ അറബിക്കടലിന്റ സിംഹം ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിലും റിലീസിന് ഒരുങ്ങുകയാണ്. ചിത്രം ആമസോണ്‍ പ്രൈമിലൂടെ ഡിസംബര്‍ 17 ന് ഒ.ടി.ടി റിലീസ് ചെയ്യും
നെടുമുടി വേണു, മഞ്ജു വാര്യര്‍, പ്രണവ് മോഹന്‍ലാല്‍, കല്ല്യാണി പ്രിയദര്‍ശന്‍, മുകേഷ്, സുനില്‍ ഷെട്ടി,ഇന്നസെന്റ്, മാമുക്കോയ തുടങ്ങിയ താരങ്ങളുടെ നീണ്ട നിര തന്നെ ചിത്രത്തിലുണ്ട്.
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരും കോണ്‍ഫിഡന്റ് ഗ്രൂപ്പും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
BTS of Marakkar: Arabikadalinte Simham movie Battleship Mohanlal Priyadarshan