| Saturday, 17th February 2024, 3:34 pm

ബി.ടി.എസ് മാജിക്; 300 മില്യണിലധികം സ്ട്രീമുകള്‍ നേടിയ നാല് സോളോ ഗാനങ്ങള്‍; 17 മില്യണിലധികം ഫോളോവേഴ്സ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ലോകത്താകമാനം ഏറ്റവും കൂടുതല്‍ ആരാധകരുള്ള സൗത്ത് കൊറിയന്‍ ബോയ് ബാന്‍ഡാണ് ബി.ടി.എസ്. ഏഴ് അംഗങ്ങളുള്ള ഇവര്‍ രാജ്യത്ത് നിര്‍ബന്ധിത സൈനിക സേവനം നിലനില്‍ക്കുന്നതിനാല്‍ 2022ല്‍ കരിയര്‍ ബ്രേക്ക് പ്രഖ്യാപിച്ചിരുന്നു.

ബി.ടി.എസ് രാജ്യത്തിന് വേണ്ടിയുള്ള നിര്‍ബന്ധിത സൈനിക സേവനത്തിന് പോയതോടെ ആരാധകര്‍ ഏറെ നിരാശയിലാണ്. ഇതേസമയം, ബി.ടി.എസ് ആര്‍മിക്ക് ഏറെ സന്തോഷമുള്ള വാര്‍ത്തയാണ് പുറത്തു വരുന്നത്.

സ്‌പോട്ടിഫൈയില്‍ 300 മില്യണിലധികം സ്ട്രീമുകള്‍ നേടുന്ന നാല് സോളോ ഗാനങ്ങളുള്ള ആദ്യ കൊറിയന്‍ സോളോയിസ്റ്റായി മാറി ബി.ടി.എസ് വി. ‘ലേഓവര്‍ (Layover)’ എന്ന തന്റെ ആദ്യ സോളോ ആല്‍ബത്തിലൂടെയാണ് വി ഈ നേട്ടം കൈവരിച്ചിരിക്കുന്നത്.

ലേഓവറിലെ സ്ലോ ഡാന്‍സിങ് എന്ന ഗാനമാണ് സ്‌പോട്ടിഫൈയില്‍ ഇപ്പോള്‍ 300 മില്യണിലധികം സ്ട്രീമുകള്‍ മറികടന്നത്. 160 ദിവസമെടുത്താണ് സ്ലോ ഡാന്‍സിങ് 300 മില്യണില്‍ കൂടുതല്‍ സ്ട്രീമുകള്‍ മറികടന്നത്.

കഴിഞ്ഞ ദിവസമായിരുന്നു സ്പോട്ടിഫൈയില്‍ 17 മില്യണിലധികം ഫോളോവേഴ്സിനെ വി നേടിയത്. ഈ നേട്ടം കൈവരിക്കുന്ന ആദ്യ കെ-പോപ്പ് സോളോയിസ്റ്റായി അദ്ദേഹം മാറി. ഇതിന് പിന്നാലെയാണ് സ്ലോ ഡാന്‍സിങ് സ്‌പോട്ടിഫൈയില്‍ 300 മില്യണിലധികം സ്ട്രീമുകള്‍ നേടുന്നത്.

അതേസമയം, നിലവില്‍ സൈനിക സേവനത്തിന് വേണ്ടിയുള്ള ഇടവേളയിലുള്ള ബി.ടി.എസ് തങ്ങളുടെ സൈനിക സേവനം പൂര്‍ത്തിയാക്കി 2025ല്‍ വീണ്ടും ഒന്നിക്കുമെന്നാണ് റിപ്പോര്‍ട്ട്.

അംഗങ്ങളില്‍ ഏറ്റവും ആദ്യമായി 2022 ഡിസംബര്‍ 13ന് സൈനിക സേവനത്തിന് പോയത് ജിന്‍ ആയിരുന്നു. പിന്നാലെ 2023ല്‍ ഏപ്രില്‍ 18ന് ജെ-ഹോപ്പും മിലിട്ടറിയിലേക്ക് പോയി. സെപ്റ്റംബറിലായിരുന്നു ഷുഗയും മിലിട്ടറിയിലേക്ക് പോവുന്ന കാര്യം ഔദ്യോഗികമായി അറിയിച്ചിരുന്നത്. പിന്നാലെ മറ്റുള്ളവരും സൈനിക സേവനത്തിനായി പോയി.

Content Highlight: BTS Magic; V Become The First K-pop Soloist With Four Solo Songs Over 300 Million In Spotify

We use cookies to give you the best possible experience. Learn more