കഴിഞ്ഞ ദിവസം ന്യൂയോര്‍ക്ക് സിറ്റിയില്‍ നടന്ന ടുഡേ ഷോയിലെ പെര്‍ഫോമന്‍സിന് ശേഷം ആരാധകരോട് ക്ഷമ ചോദിച്ച് ബി.ടി.എസ് ജങ്കൂക്ക്. ഫാന്‍ കമ്മ്യൂണിറ്റി പ്ലാറ്റ്‌ഫോമായ വെവേഴ്സിലെ തന്റെ അക്കൗണ്ടിലൂടെയാണ് അദ്ദേഹം ആരാധകരോട് ക്ഷമ ചോദിച്ചത്.
ഇതിന് ശേഷമാണ് ജങ്കൂക്ക് തന്റെ വെവേഴ്‌സ് അക്കൗണ്ടിലൂടെ ആരാധകരോട് ക്ഷമ ചോദിച്ചത്. ‘ആര്‍മി, എന്നോട് ക്ഷമിക്കൂ. ഞാന്‍ ലൈവ് കുഴപ്പത്തിലാക്കി. എനിക്ക് ഒഴിവുകഴിവുകളൊന്നും പറയാനില്ല. അടുത്ത ലൈവില്‍ (പെര്‍ഫോമന്‍സില്‍) ഞാന്‍ നന്നായി ചെയ്യാന്‍ ശ്രമിക്കും!’ എന്നായിരുന്നു ജങ്കൂക്ക് പറഞ്ഞത്.
തന്റെ ലൈവ് പെര്‍ഫോമന്‍സിനെ സ്വയം വിമര്‍ശിച്ചു കൊണ്ട് ജങ്കൂക്ക് ഇത്തരം പോസ്റ്റ് ഇട്ടിട്ടുണ്ടെങ്കിലും ആരാധകര്‍ അദ്ദേഹത്തിന്റെ ഷോ ശരിക്കും ആസ്വദിച്ചിരുന്നു.
ഗോള്‍ഡന്‍ ആല്‍ബത്തിലെ ‘സ്റ്റാന്‍ഡിംഗ് നെക്സ്റ്റ് ടു യു’, ‘ത്രീഡി’, ‘സെവന്‍’ എന്നീ സോങ്ങുകളാണ് ആരാധകര്‍ക്ക് വേണ്ടി ലൈവ് ഷോയിലൂടെ ജങ്കൂക്ക് പെര്‍ഫോം ചെയ്തത്. അദ്ദേഹത്തിന്റെ ലൈവ് ഷോ കാണാന്‍ വന്‍ ആരാധകരായിരുന്നു അവിടെ എത്തിയിരുന്നത്.
ജങ്കൂക്കിന്റെ ഗോള്‍ഡന്‍ ആല്‍ബം നവംബര്‍ 3നായിരുന്നു റിലീസ് ചെയ്തിരുന്നത്. പ്രീറിലീസ് ട്രാക്കുകള്‍ ഉള്‍പ്പെടെ പതിനൊന്ന് സോങ്ങുകളായിരുന്നു ഈ ആല്‍ബത്തില്‍ ഉള്‍പ്പെടുന്നത്. എല്ലാം ഇംഗ്ലീഷ് സോങ്ങുകളാണ്.
ഇതില്‍ കൂടെ കൊളാബറേറ്റ് ചെയ്തിരുന്നത് എഡ് ഷീരനും (ed sheeran) ഷോണ്‍ മെന്‍ഡസും (shawn mendes) DJ സ്നേക്കും (dj nsake) ഉള്‍പെടെയുള്ള ഗ്ലോബല്‍ ആര്‍ട്ടിസ്റ്റുകളായിരുന്നു.
Content Highlight: Bts Jungkook Apologizes To Fans After Live Show In Newyork City