മലയാളികളായ കെ-പോപ്പ് ആരാധകര്‍ കെ-പോപ്പില്‍ നിന്ന് വരുന്ന വാര്‍ത്തകളെല്ലാം വളരെ ആവേശത്തോടെയാണ് ഏറ്റെടുക്കാറുള്ളത്. കെ-പോപ്പ് ആരാധകര്‍ക്ക്, പ്രത്യേകിച്ച് ബി.ടി.എസ് ആര്‍മിക്ക് സന്തോഷമുള്ള ഒരു വാര്‍ത്തയാണ് ഇപ്പോള്‍ വരുന്നത്.
2023ലെ MAMA അവാര്‍ഡുകള്‍ക്കായി ഏറ്റവും കൂടുതല്‍ നോമിനേറ്റ് ചെയ്യപ്പെട്ട കെ-പോപ്പ് ആര്‍ട്ടിസ്റ്റായി ബി.ടി.എസിന്റെ ജിമിന്‍ മാറി.
ഒരു സോളോയിസ്റ്റ് എന്ന നിലയില്‍, ജിമിനിന് MAMA അവാര്‍ഡില്‍ ആകെ എട്ട് നോമിനേഷനുകളാണ് ലഭിച്ചിട്ടുള്ളത്. ഒരു ഗ്രൂപ്പെന്ന നിലയില്‍ ബി.ടി.എസ് നേടിയ നോമിനേഷനുകളും ഉള്‍പ്പെടുത്തിയാല്‍ ജിമിനിന്റെ പേര് 13 നോമിനേഷനുകളില്‍ വരും.
ജിമിനിന്റ ആദ്യ സോളോ ആല്‍ബമായിരുന്നു ‘ഫേസ് (Face)’. അതിന്റെ ടൈറ്റില്‍ ട്രാക്കായ ‘ലൈക്ക് ക്രേസി (Like Crazy)’, ‘വൈബ്’ (Feat. Taeyang) എന്നീ സോങ്ങുകള്‍ അവാര്‍ഡ് ഷോയില്‍ ആറ് വ്യത്യസ്ത വിഭാഗങ്ങളിലേക്ക് നോമിനേഷനുകളില്‍ ഇടംപിടിച്ചു.
‘ആര്‍ട്ടിസ്റ്റ് ഓഫ് ദ ഇയര്‍’, ‘ആല്‍ബം ഓഫ് ദ ഇയര്‍’, ‘സോങ്ങ് ഓഫ് ദ ഇയര്‍’ (രണ്ട് നോമിനേഷനുകള്‍), ‘ബെസ്റ്റ് മെയില്‍ ആര്‍ട്ടിസ്റ്റ്’, ‘ബെസ്റ്റ് കൊളാബ്രേഷന്‍’, ‘ബെസ്റ്റ് ഡാന്‍സ് പെര്‍ഫോമന്‍സ് മെയില്‍ സോളോ’ (രണ്ട് നോമിനേഷനുകള്‍) എന്നിവ ഉള്‍പ്പെടുന്ന ആറ് വിഭാഗങ്ങളില്‍ ജിമിന്റെ പേര് എട്ട് നോമിനേഷനുകളില്‍ വന്നു.
ഇതോടെ MAMA അവാര്‍ഡിലെ ഏറ്റവും അഭിമാനകരമായ പുരസ്‌കാരമായ മൂന്ന് ഡേസാങ്ങു (Daesangs)കള്‍ക്കും ജിമിന്റെ പേര് നോമിനേഷനുകളില്‍ വന്നു. ‘ആര്‍ട്ടിസ്റ്റ് ഓഫ് ദ ഇയര്‍’, ‘ആല്‍ബം ഓഫ് ദ ഇയര്‍’, ‘സോങ്ങ് ഓഫ് ദ ഇയര്‍’ എന്നിവയാണ് ഏറ്റവും വലിയ പുരസ്‌കാരങ്ങളായി കണക്കാക്കുന്നത്.
നവംബറിലാണ് ഇത്തവണത്തെ MAMA അവാര്‍ഡ് നടക്കുന്നത്. വര്‍ഷം തോറും സി.ജെ.ഇ&എം (CJE&M) എന്ന എന്റര്‍ടെയ്‌മെന്റ് കമ്പനി നല്‍കുന്ന ഒരു പ്രധാന മ്യൂസിക് അവാര്‍ഡ് ചടങ്ങാണ് ഇത്.
സൗത്ത് കൊറിയയില്‍ നടക്കുന്ന പരിപാടിയില്‍ ബഹുഭൂരിപക്ഷം അവാര്‍ഡുകള്‍ നേടുന്നത് കെ-പോപ്പ് ആര്‍ട്ടിസ്റ്റുകള്‍ തന്നെയാണ്. എങ്കിലും മികച്ച ഏഷ്യന്‍ ആര്‍ട്ടിസ്റ്റിനും മറ്റ് പ്രൊഫഷണലുമായി ബന്ധപ്പെട്ട അവാര്‍ഡുകള്‍ക്കും വിവിധ അവാര്‍ഡ് വിഭാഗങ്ങളില്‍ മറ്റ് ഏഷ്യന്‍ ആര്‍ട്ടിസ്റ്റുകള്‍ക്ക് അവാര്‍ഡുകള്‍ ലഭിക്കാറുണ്ട്.
Content highlights: Bts Jimin In Mama Award