| Wednesday, 7th May 2014, 5:21 pm

കോളേജിന്റെ അംഗീകാരം വിവാദമാവുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

[share]

[]

നാദാപുരം: എം.ജി സര്‍വ്വകലാശാലയുടെ കോളേജിന് മേഘാലയുടെ അംഗീകാരമുണ്ടെന്ന് ഉറപ്പ് നല്‍കിയതിനെ തുടര്‍ന്ന് മുപ്പതിനായിരം രൂപ വരെ ഫീസ് നല്‍കി കോഴ്‌സിന് ചേര്‍ന്ന വിദ്യാര്‍ത്ഥികള്‍ വെട്ടിലായി.

വടകര നാദാപുരത്തെ ബി.എസ്.എസ് കേളേജാണ് 2012-13 അക്കാദമിക വര്‍ഷ്ത്തിലെ ഇന്‍സ്ട്രുമെന്റെല്‍ കോഴസിന് ചേര്‍ന്ന വിദ്ധ്യാര്‍ത്ഥികളെ വഞ്ചിച്ചതായാണു  ആരോപണം ഉയര്‍ന്നിരിക്കുന്നത്.

കെള്‍ട്രോണ്‍, കേരളാ സര്‍വ്വകലാശാല, ഇഗ്നോ തുടങ്ങിയവയുടെ അംഗീകാരം ഉണ്ടെന്ന് വെബ്‌സൈറ്റിലും ബ്രോഷറിലും ഉറപ്പ് നല്‍കിയാണ് കോഴസിന് വിദ്യാര്‍ത്ഥികളെ ചേര്‍ത്തത്.

മാത്രമല്ല രാജ്യത്തിനകത്ത് മുപ്പതിനായിരവും പുറത്ത് അറുപതിനായിരം രൂപ വരെയും ശമ്പളം ലഭിക്കുന്ന ജോലിയും ബി.എസ്.എസ് മാനേജ്‌മെന്റ് വാഗദ്ധാനം ചെയ്തിരുന്നു.

എന്നാല്‍ അമ്മയുടെ താലിമാല പണയത്തില്‍ വെച്ചും കടം വാങ്ങിയും കോഴസിനു ചേര്‍ന്ന വിദ്ധ്യാര്‍ത്ഥികള്‍ക്കു ലഭിച്ചത് ബി.എസ്.എസിന്റെ സര്‍ട്ടീഫിക്കറ്റ് മാത്രമാണെന്നു തട്ടിപ്പിന് ഇരയായ വിദ്ധ്യാര്‍ത്ഥികള്‍ ഒരു പ്രദേശിക ചാനലിനോട് വെളിപെടുത്തി.

ഫീസിനു പുറമെ ബാംഗ്ലൂരിലെ പരിശീലനത്തിനായും വിദ്ധ്യാര്‍ത്ഥികള്‍ക്ക പണം ചിലവായിട്ടുണ്ട. എല്ലാറ്റിനും പുറമെ ഈ അക്കാദമിക വര്‍ഷത്തില്‍ തട്ടിപ്പിന് ഇരയായവരുടെ ഫോട്ടോ ഒട്ടിച്ച “ഇവര്‍ തൊഴില്‍ നേടിയവര്‍,  നിങ്ങളോ? എന്നെഴുതിയ പരസ്യബോര്‍ഡുകളും പ്രത്യക്ഷപെട്ടിട്ടുണ്ട. കോളേജിന്റെ അംഗീകാരം സംമ്പന്ധിച്ച് ഒരു പ്രമുഖ ചാനല്‍ വാര്‍ത്ത നല്‍കിയിരുന്നു.

വാര്‍ത്തയെ തുടര്‍ന്ന് എസ്.എഫ്.ഐ വിദ്യാര്‍ത്ഥികള്‍ കോളേജിലേക്ക് മാര്‍ച്ച് നടത്താനിരിക്കെ പാര്‍ട്ടി പ്രവര്‍ത്തകര്‍ മാര്‍ച്ച് നിര്‍ത്തിവെക്കാനാവിശ്യപെട്ട നാടകീയ സംഭവങ്ങളുണ്ടായതായും വാര്‍ത്തയുണ്ട.

We use cookies to give you the best possible experience. Learn more