ഭോപ്പാല്‍: മധ്യപ്രദേശില്‍ കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ച് ബി.എസ്.പി. വോട്ടെണ്ണല്‍ പുരോഗമിക്കവേ ഒരു പാര്‍ട്ടിക്കും കേവലഭൂരിപക്ഷം നേടാനാവില്ലെന്ന സൂചനയാണ് പുറത്തുവന്നിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് കോണ്‍ഗ്രസിനു പിന്തുണ പ്രഖ്യാപിച്ച് ബി.എസ്.പി. രംഗത്തുവന്നിരിക്കുനനത്.
ബി.ജെ.പിയും കോണ്‍ഗ്രസും നേരിയ വ്യത്യാസത്തില്‍ മുന്നേറുന്ന സാഹചര്യത്തില്‍ ബി.എസ്.പിയും എസ്.പിയും നേടുന്ന സീറ്റുകള്‍ മധ്യപ്രദേശില്‍ നിര്‍ണായകമാണ്. ഈ സാഹചര്യത്തിലാണ് ബി.എസ്.പി പിന്തുണ അറിയിച്ചിരിക്കുന്നത്.
നിലവില്‍ 112 സീറ്റില്‍ കോണ്‍ഗ്രസ് ലീഡ് ഉയര്‍ത്തിയിട്ടുണ്ട്. ബി.ജെ.പി 107 സീറ്റുമായി തൊട്ടുപിറകിലുണ്ട്. 116 സീറ്റാണ് കേവലഭൂരിപക്ഷത്തിന് ആവശ്യം. മധ്യപ്രദേശില്‍ ബി.എസ്.പി ആറു സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്.
കനത്ത തിരിച്ചടിയാണ് മധ്യപ്രദേശില്‍ ബി.ജെ.പി നേരിട്ടത്. കഴിഞ്ഞ തവണ 160 ലേറെ സീറ്റ് നേടിയാണ് ബി.ജെ.പി അധികാരത്തിലെത്തിയത്.