| Tuesday, 11th December 2018, 1:20 pm

ബി.എസ്.പിയും എസ്.പിയും ഒപ്പം നില്‍ക്കും; പിന്തുണ ഉറപ്പിച്ച് കോണ്‍ഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജയ്പൂര്‍: എസ്.പിയുടേയും ബി.എസ്.പിയുടേയും പിന്തുണ ഉറപ്പിച്ച് കോണ്‍ഗ്രസ്. ബി.എസ്.പിയും എസ്.പിയും വൈകാതെ തന്നെ തങ്ങള്‍ക്കൊപ്പം ചേരുമെന്നും ഇരുപാര്‍ട്ടികളും ബി.ജെ.പിക്ക് എതിരാണെന്നും കോണ്‍ഗ്രസ് നേതാവ് അശോക് ഗെഹ്‌ലോട്ട് പ്രതികരിച്ചു.

എസ്.പിയുടേയും ബി.എസ്.പിയുടേയും പിന്തുണ ഉണ്ടാകും. അക്കാര്യത്തില്‍ സംശമയില്ല. ബി.ജെ.പിക്കെതിരാണ് ഇരുപാര്‍ട്ടികളുമെന്നും അദ്ദേഹം പറഞ്ഞു.

രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റ് എട്ട് സ്വതന്ത്ര സ്ഥാനാര്‍ത്ഥികളുമായി കൂടിക്കാഴ്ച നടത്തിയെന്ന റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് എസ്.പിയുടേയും ബി.എസ്.പിയുടേയും പിന്തുണ ഉറപ്പിച്ച് അശോക് ഗെഹ്‌ലോട്ടും രംഗത്തെത്തിയത്.

രാജസ്ഥാനില്‍ 101 സീറ്റുകളില്‍ കോണ്‍ഗ്രസും 72 സീറ്റുകളില്‍ ബി.ജെ.പിയുമാണ് മുന്നേറുന്നത്. 26 സീറ്റുകളില്‍ മറ്റുള്ളവരാണ് മുന്നേറുന്നത്.


രാജസ്ഥാനില്‍ എട്ട് സ്വതന്ത്രരുമായി സച്ചിന്‍ പൈലറ്റ് കൂടിക്കാഴ്ച നടത്തിയതായി റിപ്പോര്‍ട്ട്


മോദി സര്‍ക്കാര്‍ എല്ലാ അര്‍ത്ഥത്തിലും പരാജയമാണെന്നും മേക്ക് ഇന്‍ ഇന്ത്യ, സ്മാര്‍ട് സിറ്റി സ്‌കീം, നോട്ട് നിരോധനം എ്ന്നിങ്ങനെ മോദിയുടെ എല്ലാ പദ്ധതികളും വലിയ അഴിമതികളായിരുന്നെന്നും അശോക് ഗെഹ്‌ലോട്ട് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

കോണ്‍ഗ്രസ് അധ്യക്ഷനായി ചുമതയലേറ്റ ശേഷമുള്ള കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം ഏറെ മികച്ചതായിരുന്നെന്നും സോണിയാ ഗാന്ധി നയിച്ച വഴിയിലൂടെ തന്നെ അദ്ദേഹം നടന്നെന്നും അശോക് ഗെഹ്‌ലോട്ട് പറഞ്ഞു.

രാജസ്ഥാനില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിക്കുമെന്നും എന്നാല്‍ മുഖ്യമന്ത്രി ആരാകുമെന്നത് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തീരുമാനിക്കുമെന്നും അശോക് ഗെഹ്ലോട്ട് പറഞ്ഞിരുന്നു.

കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് സച്ചിന്‍ പൈലറ്റും പ്രഖ്യാപിച്ചിട്ടുണ്ട്. രാജസ്ഥാനടക്കമുള്ള മൂന്ന് സംസ്ഥാനങ്ങളിലെയും കോണ്‍ഗ്രസിന്റെ മുന്നേറ്റം കോണ്‍ഗ്രസ് അദ്ധ്യക്ഷനായി ചുമതലയേറ്റ് ഒരു വര്‍ഷമാവുന്ന രാഹുല്‍ഗാന്ധിക്കുള്ള സമ്മാനമാണെന്ന് സച്ചിന്‍പൈലറ്റ് പറഞ്ഞു.

We use cookies to give you the best possible experience. Learn more