ലക്‌നൗ: ഉത്തര്‍പ്രദേശിലെ എസി.പി-ബി.എസ്.പി സഖ്യം കള്ളമന്മാരുടെ കൂട്ടായ്മ (തഗ് ബന്ധന്‍) ആണെന്ന് മുന്‍ എസ്.പി നേതാവും അഖിലേഷ് യാദവിന്റെ ബന്ധുവുമായ ശിവ്പാല്‍ യാദവ്. തന്റെ നേതൃത്വത്തില്‍ പുതുതായി രൂപീകരിച്ച പ്രഗ്തിശീല്‍ സമാജ് വാദി പാര്‍ട്ടി സംസ്ഥാനത്ത് കോണ്‍ഗ്രസുമായി സഖ്യം ചേരാന്‍ തയ്യാറാണെന്നും ശിവ്പാല്‍ യാദവ് പറഞ്ഞതായി എ.എന്‍.ഐ റിപ്പോര്‍ട്ടു ചെയ്യുന്നു.
“ഞങ്ങള്‍ ഇതു വരെ അതിനെ പറ്റി സംസാരിച്ചിട്ടില്ല. കോണ്‍ഗ്രസ് ഉള്‍പ്പടെ ഏതൊരു മതേതര പാര്‍ട്ടിയായിട്ടും സഖ്യത്തെക്കുറിച്ച് സംസാരിക്കാന്‍ ഞാന്‍ തയ്യാറാണ്. എസ്.പി-ബി.എസ്.പി സഖ്യം കള്ളന്മാരുടെ സഖ്യമാണ്, അത് കാശിനു വേണ്ടിയുള്ളതാണ്”- ശിവ്പാല്‍ പറഞ്ഞതായി എ.എന്‍.ഐ റിപ്പോര്‍ട്ടു ചെയ്യുന്നു.
അതേസമയം, വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ യുപിയിലെ 80 മണ്ഡലങ്ങളിലും തനിച്ച് മത്സരിക്കുമെന്ന് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കിയിരുന്നു. കര്‍ഷകരുടെ പ്രശ്നങ്ങളും കാര്‍ഷിക മേഖല നേരിടുന്ന പ്രതിസന്ധികളും ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസ് പ്രചരണം നടത്താന്‍ പദ്ധതിയിടുന്നതെന്നും കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് പറഞ്ഞിരുന്നു.
ബിഎസ്പിയും എസ്പിയുമായി കോണ്‍ഗ്രസ് സഖ്യത്തിനു ശ്രമിക്കുന്നതിനിടെയാണ് വെള്ളിയാഴ്ച ഇരു പാര്‍ട്ടികളും സഖ്യപ്രഖ്യാപനം നടത്തിയത്. ഇരുപാര്‍ട്ടികളും 38 വീതം സീറ്റുകളില്‍ മത്സരിക്കുമെന്നും വ്യക്തമാക്കിയിരുന്നു
വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് ശക്തമായ പോരാട്ടം നടത്തുമെന്നും ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് സ്വന്തം നിലക്ക് മത്സരിക്കുമെന്നും കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു.