| Friday, 21st September 2018, 3:27 pm

കോണ്‍ഗ്രസിന് വീണ്ടും ബി.എസ്.പിയുടെ തിരിച്ചടി; രാജസ്ഥാനില്‍ ഇടതിനൊപ്പം മൂന്നാംമുന്നണിയിലേക്ക് മായാവതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലക്‌നൗ: വരാനിരിക്കുന്ന രാജസ്ഥാന്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനും ബി.ജെ.പിക്കുമെതിരെ മൂന്നാം ബദല്‍ നീക്കവുമായി ബി.എസ്.പി അധ്യക്ഷ മായാവതി. രാജസ്ഥാനില്‍ എസ്.പിയുമായും ഇടത് പാര്‍ട്ടികളുമായും മായാവതി സഖ്യത്തിനൊരുങ്ങുകയാണെന്ന് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു.

” ഇടത് പാര്‍ട്ടികളും ജെ.ഡി.എസും എസ്.പിയും ചേര്‍ന്ന് മൂന്നാംമുന്നണി രൂപീകരിച്ചിട്ടുണ്ട്. ബി.എസ്.പി ഒപ്പം ചേരുന്നതില്‍ സന്തോഷമേയുള്ളൂ. ബി.എസ്.പി നേതൃത്വവുമായി നല്ല ബന്ധമാണ് ഞങ്ങള്‍ പുലര്‍ത്തുന്നത്.”- സി.പി.ഐ ദേശീയ സെക്രട്ടറിയും രാജസ്ഥാന്റെ ചുമതലയുള്ള നേതാവുമായ അതുല്‍ കുമാര്‍ അഞ്ചന്‍ പറഞ്ഞു.

ALSO READ: “ഒന്നുകില്‍ രാജി അല്ലെങ്കില്‍ മരണം”; ഹിസ്ബുല്‍ മുജാഹിദ്ദീന്‍ ഭീഷണിയെത്തുടര്‍ന്ന് കാശ്മീരില്‍ പൊലീസ് ഓഫീസര്‍മാരുടെ കൂട്ടരാജി

അതേസമയം ബി.എസ്.പി കോണ്‍ഗ്രസുമായും സീറ്റ് വിഭജനചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഛത്തീസ്ഗഢിന് സമാനമായി സീറ്റ് ചര്‍ച്ചകളില്‍ കോണ്‍ഗ്രസും ബി.എസ്.പിയും സമവായത്തിലെത്തിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

മായാവതി ഹൈക്കമാന്റുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെങ്കിലും സംസ്ഥാനനേതൃത്വം മൂന്നാം ബദലിനായാണ് നിലകൊള്ളുന്നതെന്നാണ് റിപ്പോര്‍ട്ട്.

“ഞങ്ങള്‍ കോണ്‍ഗ്രസുമായും ബി.ജെ.പി ഇതര പാര്‍ട്ടികളുമായും ചര്‍ച്ച നടത്തുന്നുണ്ട്. ഒറ്റയ്ക്ക് മത്സരിക്കുന്നതിനെക്കുറിച്ചും ആലോചിക്കുന്നുണ്ട്.”-മുതിര്‍ന്ന ബി.ജെ.പി നേതാവിനെ ഉദ്ധരിച്ച് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു.

ALSO READ: ഗുജറാത്ത് കലാപ സമയത്ത് മോദി മൗനം പാലിച്ചു; ആസ്സാമിലെ പ്ലസ്ടു പുസ്തകത്തിലെ പരാമര്‍ശത്തില്‍ പ്രസാധകനെതിരെ കേസ്

നേരത്തെ ഛത്തീസ്ഗഢില്‍ മായാവതി അജിത് ജോഗിയുമായി സഖ്യമുണ്ടാക്കിയിരുന്നു. ബി.എസ്.പി 35 സീറ്റുകളിലും അജിത് ജോഗിയുടെ ജനതാ കോണ്‍ഗ്രസ് 55 സീറ്റുകളിലും മത്സരിക്കുമെന്ന് മായാവതി പറഞ്ഞു. സഖ്യം ജയിച്ചാല്‍ അജിത് ജോഗിയാവും മുഖ്യമന്ത്രിയെന്നും മായാവതി പറഞ്ഞു.

കോണ്‍ഗ്രസ്, ബി.എസ്.പിയുമായി സഖ്യ ചര്‍ച്ചകള്‍ നടത്തിയിരുന്നെങ്കിലും ബി.എസ്.പി ആവശ്യപ്പെട്ട സീറ്റുകള്‍ കോണ്‍ഗ്രസ് അംഗീകരിച്ചിരുന്നില്ല. ഏഴുമുതല്‍ ഒമ്പത് സീറ്റുകള്‍ വരെ നല്‍കാമെന്നാണ് കോണ്‍ഗ്രസ് പറഞ്ഞിരുന്നത്. 90 സീറ്റുകളാണ് ഛത്തീസ്ഗഢ് അസംബ്ലിയിലുള്ളത്.

ALSO READ: നിങ്ങള്‍ ശക്തരാണെന്നറിയാം എന്നാല്‍ ഞങ്ങള്‍ ആര്‍ക്കുമുമ്പിലും നട്ടെല്ല് വളയ്ക്കില്ല; സഞ്ജീവ് ഭട്ടിന്റെ നിരപരാധിത്വം തെളിയിക്കുമെന്ന് ശ്വേത ഭട്ട്

ഇതേ തുടര്‍ന്നാണ് മുന്‍ കോണ്‍ഗ്രസുകാരനായ അജിത് ജോഗിയുമായി ബി.എസ്.പി സഖ്യം രൂപീകരിക്കുന്നത്. ബി.എസ്.പിക്ക് അര്‍ഹമായ സീറ്റുകള്‍ നല്‍കുന്ന പാര്‍ട്ടികളുമായി മാത്രമേ സഖ്യത്തിനുള്ളൂവെന്ന് മായാവതി നേരത്തെ പറഞ്ഞിരുന്നു.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more