ന്യൂദല്‍ഹി: ബി.എസ്.പി മുതിര്‍ന്ന നേതാവും മുന്‍ എം.പിയുമായ കൈലാഷ്‌നാഥ് യാദവ് ബി.എസ്.പിയില്‍ നിന്ന് രാജിവെച്ചു. ചൊവ്വാഴ്ചയാണ് കൈലാഷ്‌നാഥ് യാദവ് രാജി പ്രഖ്യാപിച്ചത്.
കിഴക്കന്‍ യു.പിയില്‍ നിന്നുള്ള നേതാവായ കൈലാഷ്‌നാഥ് യാദവ് ബി.എസ്.പിയുടെ യാദവ മുഖമായിരുന്നു. കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി ബി.എസ്.പിയുടെ നേതാവാണ് കൈലാഷ്‌നാഥ് യാദവ്.
ഉത്തര്‍പ്രദേശിലെ ചന്ദൗലി ലോക്‌സഭ മണ്ഡലത്തില്‍ നിന്ന് 2004ലാണ് കൈലാഷ്‌നാഥ് യാദവ് തെരഞ്ഞെടുക്കപ്പെട്ടത്. 2014ല്‍ ഗാസിപൂര്‍ മണ്ഡലത്തില്‍ നിന്ന് വീണ്ടും മത്സരിച്ചെങ്കിലും വിജയിക്കാന്‍ കഴിഞ്ഞിരുന്നില്ല.