| Tuesday, 4th June 2019, 11:30 am

എസ്.പി-ബി.എസ്.പി സഖ്യം പിരിച്ചുവിടാനുള്ള തീരുമാനം ഇതുവരെയും എടുത്തിട്ടില്ല; മായാവതി അഖിലേഷിനെ ബഹുമാനിക്കുന്നുവെന്നും സുഖ്‌ദേവ് രാജ്ഭര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി:പാര്‍ട്ടി ഇതുവരെയും എസ്.പി – ബി.എസ്.പി സഖ്യം വിടാനുള്ള തീരുമാനം എടുത്തിട്ടില്ലെന്ന് ബി.എസ്.പി നേതാവ് സുഖ്‌ദേവ് രാജ്ഭര്‍. മായാവതി സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിനെ ബഹുമാനിക്കുന്നുവെന്നും സുഖ്‌ദേവ് രാജ്ഭര്‍ പറഞ്ഞു.

മായാവതി വിളിച്ചു ചേര്‍ത്ത് കൂടികാഴ്ച്ചക്ക് ശേഷം രാജ്ഭര്‍ എ.എന്‍.ഐയോട് സംസാരിക്കുകയായിരുന്നു.

‘ഇന്ന് ഉത്തര്‍പ്രദേശിലെ സംഘടനാ നേതാക്കള്‍ ഉള്‍പ്പെടുന്ന മീറ്റിങ് നടത്തി. മറ്റ് സംസ്ഥാനങ്ങളിലും മീറ്റിങ് നടക്കുന്നുണ്ട്.
സഖ്യത്തിന് ശേഷം വന്ന തെരഞ്ഞെടുപ്പ് ഫലത്തില്‍ സംതൃപ്തരല്ല എന്നതാണ് പ്രധാനമായും മീറ്റിങ് വിളിച്ചുചേര്‍ക്കാനുള്ള കാരണം. സോണല്‍ ലെവല്‍ യൂണിറ്റുകള്‍ പിരിച്ചുവിട്ട് ജില്ലാതലത്തില്‍ പുതിയ യൂണിറ്റുകള്‍ തുടങ്ങാനാണ് മായാവതിയുടെ തീരുമാനം.’ സുഖ്‌ദേബ് രാജ്ഭര്‍

സഖ്യം ഇല്ലാതാക്കുന്ന തരത്തിലുള്ള തീരുമാനം ഇതുവരെയും എടുത്തിട്ടില്ലെന്നും അവര്‍ അഖിലേഷിനെ ബഹുമാനിക്കുന്നുവെന്നും അത് ഇനിയും തുടരുമെന്നും മായാവതി പറഞ്ഞെന്നും സുഖ്‌ദേബ് കൂട്ടിചേര്‍ത്തു.

അഖിലേഷിനും നഷ്ടങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. അദ്ദേഹത്തിന്റെ സമുദായത്തിലെ ജനങ്ങള്‍ അദ്ദേഹത്തെ പിന്തുണച്ചോ ഇല്ലയോ എന്ന് ചിന്തിക്കണം. അഖിലേഷ് യാദവിന് കൂടുതല്‍ പ്രാതിനിധ്യം ഉള്ള സ്ഥലങ്ങളില്‍ പോലും അവര്‍ക്ക് മുന്‍തൂക്കം നഷ്ടപ്പെട്ടു. ഇത് എസ്.പിയും ബി.എസ്.പിയും പരിശോധിക്കും. സുഖ്‌ദേബ് രാജ് ഭര്‍ പറഞ്ഞു.

എന്നാല്‍ എസ്.പി-ബി.എസ്.പിയുടെ നിരവധി യൂണിറ്റുകള്‍ മായാവതി പിരിച്ചുവിട്ടതായും സുഖ്‌ദേവ് രാജ് ഭര്‍ പറഞ്ഞു.
തെരഞ്ഞെടുപ്പ് ഫലത്തില്‍ അവര്‍ വളരെയധികം ദുഖിതയാണ്. ഇത് എങ്ങനെ മറികടക്കാമെന്നാണ് അവര്‍ ചിന്തിക്കുന്നത്. എല്ലാ സംഘടനാപരമായ യൂണിറ്റുകളും പിരിച്ചുവിടുക എന്നതായിരുന്നു ചര്‍ച്ചയില്‍ പ്രധാനപ്പെട്ടതായി വന്നതെന്നും സുഖ്‌ദേബ് രാജ്ഭര്‍ പറഞ്ഞു.

We use cookies to give you the best possible experience. Learn more