ന്യൂദല്‍ഹി:പാര്‍ട്ടി ഇതുവരെയും എസ്.പി – ബി.എസ്.പി സഖ്യം വിടാനുള്ള തീരുമാനം എടുത്തിട്ടില്ലെന്ന് ബി.എസ്.പി നേതാവ് സുഖ്‌ദേവ് രാജ്ഭര്‍. മായാവതി സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിനെ ബഹുമാനിക്കുന്നുവെന്നും സുഖ്‌ദേവ് രാജ്ഭര്‍ പറഞ്ഞു.
മായാവതി വിളിച്ചു ചേര്‍ത്ത് കൂടികാഴ്ച്ചക്ക് ശേഷം രാജ്ഭര്‍ എ.എന്‍.ഐയോട് സംസാരിക്കുകയായിരുന്നു.
‘ഇന്ന് ഉത്തര്‍പ്രദേശിലെ സംഘടനാ നേതാക്കള്‍ ഉള്‍പ്പെടുന്ന മീറ്റിങ് നടത്തി. മറ്റ് സംസ്ഥാനങ്ങളിലും മീറ്റിങ് നടക്കുന്നുണ്ട്.
സഖ്യത്തിന് ശേഷം വന്ന തെരഞ്ഞെടുപ്പ് ഫലത്തില്‍ സംതൃപ്തരല്ല എന്നതാണ് പ്രധാനമായും മീറ്റിങ് വിളിച്ചുചേര്‍ക്കാനുള്ള കാരണം. സോണല്‍ ലെവല്‍ യൂണിറ്റുകള്‍ പിരിച്ചുവിട്ട് ജില്ലാതലത്തില്‍ പുതിയ യൂണിറ്റുകള്‍ തുടങ്ങാനാണ് മായാവതിയുടെ തീരുമാനം.’ സുഖ്‌ദേബ് രാജ്ഭര്‍
സഖ്യം ഇല്ലാതാക്കുന്ന തരത്തിലുള്ള തീരുമാനം ഇതുവരെയും എടുത്തിട്ടില്ലെന്നും അവര്‍ അഖിലേഷിനെ ബഹുമാനിക്കുന്നുവെന്നും അത് ഇനിയും തുടരുമെന്നും മായാവതി പറഞ്ഞെന്നും സുഖ്‌ദേബ് കൂട്ടിചേര്‍ത്തു.