ന്യൂദല്‍ഹി: രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ എസ്.പി -ബി.എസ്.പി സഖ്യകക്ഷികള്‍ക്ക് തിരിച്ചടി. ഒരു സീറ്റില്‍ സമാജ് വാദി പാര്‍ട്ടി സ്ഥാനാര്‍ഥിയായ ചലച്ചിത്രതാരം ജയ ബച്ചന്‍ വിജയിച്ചു.
ജയ ബച്ചന് 38 വോട്ടാണ് ലഭിച്ചത്. നേരത്തേ എസ്.പിയുടെയും ബി.എസ്.പിയുടെയും എം.എല്‍.എ മാര്‍ കൂറുമാറി വോട്ട് ചെയ്തതാണ് തിരിച്ചടിയായത്.
അതേസമയം ഒമ്പത് സീറ്റുകള്‍ നേടി ബി.ജെ.പി വിജയം ഉറപ്പാക്കി. 54 അംഗങ്ങളുള്ള കോണ്‍ഗ്രസ്സിന് വന്‍ തിരിച്ചടിയാണ് തെരഞ്ഞെടുപ്പിലുണ്ടായിരിക്കുന്നത്. എന്നാല്‍ 245 അംഗങ്ങളുള്ള സഭയില്‍ മറ്റ് സഖ്യകക്ഷികള്‍ കൂടി ചേര്‍ന്നാല്‍ മാത്രമേ സഭയില്‍ ബി.ജെ.പിക്ക് ഭൂരിപക്ഷം ഉറപ്പിക്കാന്‍ കഴിയുള്ളു.
കേരളം ഉള്‍പ്പടെയുള്ള 16 സംസ്ഥാനങ്ങളിലെ 58 രാജ്യസഭാ സീറ്റുകളിലേക്കാണ് ഇന്നു വോട്ടെടുപ്പ് നടന്നത്. 33 പേരെ എതിരില്ലാതെ തെരഞ്ഞെടുത്തതിനാല്‍ 25 സീറ്റുകളിലേക്കാണ് ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടന്നത്.
MUST READ: വീരേന്ദ്രകുമാര്‍ രാജ്യസഭയിലേക്ക്; കര്‍ണ്ണാടകയിലും, ഉത്തര്‍പ്രദേശിലും വോട്ടെണ്ണല്‍ വൈകുന്നു
ധനമന്ത്രി അരുണ്‍ ജെയ്റ്റലി അടക്കമുള്ള ഏഴ് കേന്ദ്രമന്ത്രിമാര്‍ എതിരില്ലാതെ തെരഞ്ഞെടുപ്പെട്ടവരുടെ പട്ടികയിലുണ്ട്.