ന്യൂദല്‍ഹി: കോണ്‍ഗ്രസിനെതിരെ വീണ്ടും ആഞ്ഞടിച്ച് ബി.എസ്.പി അധ്യക്ഷ മായാവതി. 2019 ലെ ലോകസഭാ തെരഞ്ഞെടുപ്പില്‍ തനിച്ച് മത്സരിക്കാന്‍ ബി.എസ്.പി ഒരുക്കമാണെന്ന് മായാവതി പറഞ്ഞു.
“സീറ്റിന് വേണ്ടി യാചിക്കാന്‍ തങ്ങളെ കിട്ടില്ല. മാന്യമായ സ്ഥാനം തന്നില്ലെങ്കില്‍ രാജസ്ഥാന്‍, മധ്യപ്രദേശ് തെരഞ്ഞെടുപ്പുകളിലേതുപോലെ 2019 ലും തനിച്ച് മത്സരിക്കും.”
ബി.എസ്.പി സ്ഥാപകനേതാവ് കാന്‍ഷിറാമിന്റെ ചരമവാര്‍ഷികദിനത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മായാവതി. തെരഞ്ഞെടുപ്പ് സഖ്യത്തിനുള്ള തങ്ങളുടെ ഏക ആവശ്യം മാന്യമായ ഇടം നല്‍കുക എന്നതാണെന്നും മായാവതി കൂട്ടിച്ചേര്‍ത്തു.
ALSO READ: നിരീശ്വരവാദികള്‍ അധികാരത്തിലിരിക്കുന്നതിന്റെ ഫലമാണ് ശബരിമലയിലെ വിധി: മുന്‍മേല്‍ശാന്തിമാര്‍
ബി.എസ്.പിയെ തളര്‍ത്താനാണ് പലരും ശ്രമിക്കുന്നതെന്നും എന്നാല്‍ ഒരുപാട് സമരപരമ്പരകളിലൂടെയാണ് ബി.എസ്.പി വളര്‍ന്നതെന്ന് ആരും മറക്കരുതെന്നും മായാവതി ഓര്‍മ്മിപ്പിച്ചു. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിലും ലോക്‌സഭാ തെരഞ്ഞെടുപ്പിലും പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍വേണ്ട നടപടികള്‍ക്കായി തയ്യാറാകണമെന്നും മായാവതി പ്രവര്‍ത്തകരോടായി പറഞ്ഞു.
അതേസമയം മായാവതിയുടെ ആവശ്യങ്ങള്‍ പരിഗണിക്കുമെന്ന് ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാജ് ബാബര്‍ പറഞ്ഞു.
“അവര്‍ ഏറെ ആദരിക്കപ്പെടുന്ന ദേശീയ പാര്‍ട്ടിയുടെ അധ്യക്ഷയാണ്. സഖ്യത്തിനുവേണ്ടി അവര്‍ക്ക് യാചിക്കേണ്ടി വരില്ല. കോണ്‍ഗ്രസ് ദേശീയ നേതൃത്വം അവരെ കേള്‍ക്കുമെന്നും പരിഹാരം കാണുമെന്നുമാണ് പ്രതീക്ഷിക്കുന്നത്.”
നേരത്തെ രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഢ് എന്നിവിടങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യത്തിനില്ലെന്ന് ബി.എസ്.പി വ്യക്തമാക്കിയിരുന്നു.
WATCH THIS VIDEO: