ന്യൂദല്‍ഹി : ഇന്ത്യയിലുടനീളം ഒരു ലക്ഷം വൈ ഫൈ ഹോട്ട്‌സ്പോട്ട് സെന്ററുകളെരുക്കാനെരുങ്ങി ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ്. ഗ്രാമ പ്രദേശങ്ങള്‍ക്ക് ഊന്നല്‍ നല്‍കിയാണ് പദ്ധതി നടപ്പിലാക്കുക. 2018 അവസാനത്തല്‍ പദ്ധതി പൂര്‍ത്തീകരിക്കാനാവുമെന്നാണ് അനുമാനം.
ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രി സ്മൃതി ഇറാനിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
ഗുജാറത്തിലെ ഉദ്വാ ഗ്രാമത്തില്‍ ഫ്രീ വൈഫൈ അവതരിപ്പിക്കുന്ന ചടങ്ങിലായിരുന്നു പ്രഖ്യാപനം.
Read Also: അവകാശികളെ കാത്ത് ബാങ്കുകളില്‍ കെട്ടിക്കിടക്കുന്നത് 11,302 കോടി രൂപ; ഒന്നാം സ്ഥാനത്ത് തിരുവല്ലയും
സ്വകാര്യ പങ്കാളിത്തത്തോട് കൂടി അതിവേഗം പദ്ധതി പൂര്‍ത്തീകരിക്കാനാണ് നീക്കം. 18,000 ഹോട്ട് സ്പോട്ട് സെന്ററുകള്‍ ഇന്ത്യയിലുടനീളം ഇപ്പോള്‍ ബി.എസ്.എന്‍.എലിനുണ്ടെന്ന് ചെയര്‍മാനും മനേജിങ് ഡയറക്ടറുമായ അനുപം ശ്രീവാസ്തവ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
ഫ്രീ ഡാറ്റാ ആന്റ് വോയിസ് ലഭ്യമാക്കുക വഴി വളരെ വേഗത്തിലുള്ള ഡിജിറ്റല്‍ സാക്ഷരതയാണ് ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര ടെലികോം മന്ത്രി മനോജ് സിന്‍ഹ പറഞ്ഞു. ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയിലൂടെ രാജ്യത്ത് ചെലവ് കുറഞ്ഞതും വേഗതയേറിയതുമായ ഡാറ്റ ഉറപ്പ് വരുത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.